Top

കൊവിഡ് വാക്‌സിന്‍: പാശ്ചാത്യ എതിരാളികളേക്കാള്‍ കുറഞ്ഞ വിലക്ക് സ്പുട്‌നിക് 5 ലഭ്യമാക്കുമെന്ന് റഷ്യ

അമേരിക്കൻ നിർമ്മിത വാക്സിനുകളെക്കാൾ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് താരതമ്യേന കനത്ത വില നൽകേണ്ടതായി വരില്ലെന്നാണ് റഷ്യ പറയുന്നത്.

24 Nov 2020 2:10 AM GMT

കൊവിഡ് വാക്‌സിന്‍: പാശ്ചാത്യ എതിരാളികളേക്കാള്‍ കുറഞ്ഞ വിലക്ക് സ്പുട്‌നിക് 5 ലഭ്യമാക്കുമെന്ന് റഷ്യ
X

കൊവിഡ് പ്രതിരോധ വാക്‌സിനുകളായ ഫൈസർ, മോഡേണ, ഓക്സ്ഫോർഡ് തുടങ്ങിയവയേക്കാൾ തുച്ഛമായ വിലക്ക് സ്‌പുട്‌നിക് V ലഭ്യമാകുമെന്ന അവകാശ വാദവുമായ് റഷ്യ. അമേരിക്കൻ നിർമ്മിത വാക്സിനുകളെക്കാൾ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന് താരതമ്യേന കനത്ത വില നൽകേണ്ടതായി വരില്ലെന്നാണ് റഷ്യ പറയുന്നത്.

തങ്ങളുടെ പാശ്ചാത്യ എതിരാളികൾക്ക് വാക്സിൻ സംഭരിക്കുന്നതിലും, സൂക്ഷിക്കുന്നതിലും ചരക്കുനീക്കത്തിനും കൂടുതൽ മികച്ച സാങ്കേതിക സൗകര്യങ്ങൾ ആവശ്യമായി വരുന്നുണ്ട് റഷ്യ സൂചിപ്പിക്കുന്നു. വാക്സിനുകളുടെ ഫലപ്രാപ്തി പ്രഖ്യാപനങ്ങൾക്ക് ശേഷം നിർമ്മാതാക്കൾ തങ്ങളുടെ വാക്സിന്റെ വില സൂചികയും പങ്ക് വെക്കാൻ തുടങ്ങിയതിന് ശേഷമാണ് റഷ്യ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഡോ.റെഡി ലാബ്സിനാണ് ആണ് സ്‌പുട്‌നിക് V പരീക്ഷണ അനുമതി ലഭിച്ചിരിക്കുന്നത്. ഡോ.റെഡ്ഡിയുടെയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യക്ക് 100 ദശലക്ഷം സ്പുട്നിക് ഡോസ് ലഭിക്കും.

അതേസമയം ഇന്ത്യയിൽ ഓക്സ്ഫോർഡ് വാക്സിൻ എത്തിക്കുന്നതിലാകും കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അടാർ പൂനാവാല സൂചിപ്പിക്കുന്നത്. അതിനുശേഷം കോവാക്സിനിലേക്കും, പിന്നീട് മാത്രമേ മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ഇടപാടിലേക്ക് ശ്രദ്ധിക്കൂ എന്നും പൂനാവാല കൂട്ടിച്ചേർത്തു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണ ഫലങ്ങളിൽ ശരാശരി 90 ശതമാനം ഫലപ്രദമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

Next Story

Popular Stories