Top

സ്പുട്‌നിക് വാക്‌സിന് വില നിശ്ചയിച്ചു; ഒരു ഡോസിന് 995 രൂപ

91.6 ശതമാനം ഫലപ്രാപ്‌തിയാണ് സ്പുട്‌നിക് ഫൈവ് തരുന്നതെന്നാണ് റിപ്പോർട്ടുകൾ.

14 May 2021 2:30 AM GMT

സ്പുട്‌നിക് വാക്‌സിന് വില നിശ്ചയിച്ചു; ഒരു ഡോസിന് 995 രൂപ
X

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്‌നിക് ഫൈവിന് ഇന്ത്യയിൽ 995.40 രൂപ നൽകേണ്ടി വരും. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് വില വര്ധിക്കുന്നതെന്നാണ് മരുന്നിന്റെ ഇന്ത്യൻ നിർമ്മാതാവായ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് അറിയിക്കുന്നത്.

91.6 ശതമാനം ഫലപ്രാപ്‌തിയാണ് സ്പുട്‌നിക് ഫൈവ് തരുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം അംഗീകരിച്ചിട്ടുള്ള മൂന്നാമത്തെ വാക്‌സിനാണ് ഇത്. ഇറക്കുമതി ചെയ്യുമ്പോൾ ഒരു ഡോസിൽ അഞ്ച് ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടും. അതേസമയം ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ സ്പുട്‌നിക് വാക്‌സിന് വിലകുറവായിരിക്കും.

അടുത്ത ആഴ്ച മുതൽ വാക്സിൻ വിപണിയിൽ ലഭ്യമാകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഡോസുകൾ ഇനിയുള്ള മാസങ്ങളിൽ പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ രാജ്യവും വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയി വിതരണം ആരംഭിക്കുമെന്നും ഡോ.റെഡ്ഡീസ് പറഞ്ഞു.

Next Story