Top

കൊവിഡ് : ഈ വർഷത്തെ കൊച്ചി മുസിരിസ് ബിനാലെ ഒഴിവാക്കി സംഘാടകർ

സഞ്ചാരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.

26 Oct 2020 12:12 AM GMT

കൊവിഡ് : ഈ വർഷത്തെ കൊച്ചി മുസിരിസ് ബിനാലെ ഒഴിവാക്കി സംഘാടകർ
X

ഇക്കുറി ലോകപ്രശസ്ത കൊച്ചി ബിനാലെ ഒഴിവാക്കി സംഘടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ. കൊവിഡ് സാഹചര്യത്തെ തുടർന്നാണ് ഈ വർഷം കൊച്ചിൻ ബിനാലെ നടത്തുന്നില്ല എന്ന തീരുമാനത്തിലേക്ക് സംഘാടകർ എത്തുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ സഞ്ചാരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.

ബിനാലെ പോലുള്ള കലാമാമാങ്കത്തിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വളരെ വെല്ലുവിളികളുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കൊല്ലം ബിനാലെ വേണ്ടെന്ന് സംഘടകരായ കൊച്ചിൻ ബിനാലെ ഫൌണ്ടേഷൻ തീരുമാനമെടുത്തത്. പകരം അടുത്ത വർഷം 2021ൽ ബിനാലെ നടത്തും.

2021 നവംബർ ആദ്യം മുതൽ ബിനാലെയുടെ ഒരുക്കങ്ങൾ തുടങ്ങും. 2021 ഡിസംബർ 12ന് 12മണിക്കാണ് ബിനാലെ പതിപ്പിന്റെ കൊടി കൊച്ചിയിലെ ബിനാലെ വേദിയിൽ ഉയരുക.

Next Story