Top

മത്സ്യ പാക്കേജില്‍ കൊറോണ വൈറസ്: ഇന്ത്യയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ചൈന

രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ശീതികരിച്ച കണവ മത്സ്യത്തിന്റെ പുറം പാക്കേജിംഗില്‍ നിന്ന് എടുത്ത മൂന്ന് സാമ്പിളുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

13 Nov 2020 12:17 AM GMT

മത്സ്യ പാക്കേജില്‍ കൊറോണ വൈറസ്: ഇന്ത്യയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ചൈന
X

കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ചൈന. രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ശീതികരിച്ച കണവ മത്സ്യത്തിന്റെ പുറം പാക്കേജിംഗില്‍ നിന്ന് എടുത്ത മൂന്ന് സാമ്പിളുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള ഇറക്കുമതിയാണ് ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നതെന്ന് ചൈന കസ്റ്റംസ് ഓഫീസ് അറിയിച്ചു. ഒരാഴ്ച്ചക്ക് ശേഷം ഇറക്കുമതി സ്വമേധയാ പുനരാരംഭിക്കുമെന്നും ചൈനീസ് കസ്റ്റംസ് വിഭാഗത്തിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവിച്ചു.

Next Story