‘സിപിഐഎമ്മില്‍ വിഭാഗീയത’ രൂക്ഷമാകുന്നു; മണിയാശാനെ വെല്ലുവിളിച്ച് നേതാക്കള്‍, ഞായറാഴ്ച്ച നിര്‍ണായകം
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം സിപിഐഎം നേതാക്കള്‍ പരസ്യമായ പോരിലാണ്. കടകംപള്ളി സുരേന്ദ്രനും എംഎം മണിയുമാണ് പരസ്യപ്പോരിനിറങ്ങിയ പ്രധാന നേതാക്കള്‍. കടകംപള്ളി ബ്രസീലിന്റെ കടുത്ത ആരാധകനാണ്, മറുവശത്ത് മണിയാശാനാവട്ടെ അര്‍ജന്റീനയെയും മെസിയെയും നെഞ്ചിലേറ്റുന്ന നേതാവും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ആശാന്‍ മെസിയും കൂട്ടരും കപ്പെടുക്കുമെന്ന് പ്രവചിച്ച് കഴിഞ്ഞു. സ്വപ്ന ഫൈനലിന് കളമൊരുങ്ങിയതോടെ വെല്ലുവിളിയുമായി വി. ശിവന്‍കുട്ടിയും രംഗത്തുവന്നു. ‘ആശാനേ മാരക്കാനയില്‍ കാണാം’ എന്നായിരുന്നു ശിവന്‍കുട്ടി മണിയാശാനെ ടാഗ് ചെയ്ത് വെല്ലുവിളിച്ചത്. കഴിഞ്ഞ ലോകകപ്പ് മുതല്‍ എം.എം […]
8 July 2021 6:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം സിപിഐഎം നേതാക്കള്‍ പരസ്യമായ പോരിലാണ്. കടകംപള്ളി സുരേന്ദ്രനും എംഎം മണിയുമാണ് പരസ്യപ്പോരിനിറങ്ങിയ പ്രധാന നേതാക്കള്‍. കടകംപള്ളി ബ്രസീലിന്റെ കടുത്ത ആരാധകനാണ്, മറുവശത്ത് മണിയാശാനാവട്ടെ അര്‍ജന്റീനയെയും മെസിയെയും നെഞ്ചിലേറ്റുന്ന നേതാവും.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ആശാന്‍ മെസിയും കൂട്ടരും കപ്പെടുക്കുമെന്ന് പ്രവചിച്ച് കഴിഞ്ഞു. സ്വപ്ന ഫൈനലിന് കളമൊരുങ്ങിയതോടെ വെല്ലുവിളിയുമായി വി. ശിവന്‍കുട്ടിയും രംഗത്തുവന്നു. ‘ആശാനേ മാരക്കാനയില്‍ കാണാം’ എന്നായിരുന്നു ശിവന്‍കുട്ടി മണിയാശാനെ ടാഗ് ചെയ്ത് വെല്ലുവിളിച്ചത്.
കഴിഞ്ഞ ലോകകപ്പ് മുതല്‍ എം.എം മണിയുടെ അര്‍ജന്റീനാ പ്രണയം സോഷ്യല്‍ മീഡിയയിലും പ്രസിദ്ധമാണ്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബ്രസീലൂം അര്‍ജന്റീനയും കൊമ്പുകോര്‍ക്കുമ്പോള്‍ കേരളത്തിലും ആവേശത്തിരയിളകുമെന്ന് തീര്‍ച്ച. ഫുട്‌ബോള്‍ കളരിയില്‍ ആശാന്‍ വിജയിക്കുമോയെന്നും കാത്തിരുന്നു കാണാം.