Top

ലോക്ഡൗണില്‍ യുവാവിനെ മര്‍ദ്ദിച്ചു, പൊലീസുകാരെ ഓടിച്ചിട്ട് തല്ലി ഗ്രാമീണര്‍

ഭോപ്പാല്‍: ലോക്ഡൗണിനിടെ യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ ഓടിച്ചിട്ട് തല്ലി ഗ്രാമീണര്‍. മധ്യപ്രദേശിലെ ചത്താര്‍പൂര്‍ ഗ്രാമത്തിലാണ് നാടകീയ സംഭവം നടക്കുന്നത്. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ഗ്രാമത്തില്‍ കര്‍ഫ്യൂ ലംഘിച്ച് കടകള്‍ പ്രവര്‍ത്തിച്ചതാണ് അക്രമത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. കര്‍ഫ്യൂ ലംഘിച്ച് ചില കടകള്‍ പ്രവര്‍ത്തിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് ഈ കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നു. ഇതാണ് പൊലീസിനെ അക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഗ്രാമീണര്‍ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മറിച്ചാണ്. […]

29 May 2021 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ഡൗണില്‍ യുവാവിനെ മര്‍ദ്ദിച്ചു, പൊലീസുകാരെ ഓടിച്ചിട്ട് തല്ലി ഗ്രാമീണര്‍
X

ഭോപ്പാല്‍: ലോക്ഡൗണിനിടെ യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ ഓടിച്ചിട്ട് തല്ലി ഗ്രാമീണര്‍. മധ്യപ്രദേശിലെ ചത്താര്‍പൂര്‍ ഗ്രാമത്തിലാണ് നാടകീയ സംഭവം നടക്കുന്നത്. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ഗ്രാമത്തില്‍ കര്‍ഫ്യൂ ലംഘിച്ച് കടകള്‍ പ്രവര്‍ത്തിച്ചതാണ് അക്രമത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു.

കര്‍ഫ്യൂ ലംഘിച്ച് ചില കടകള്‍ പ്രവര്‍ത്തിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് ഈ കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നു. ഇതാണ് പൊലീസിനെ അക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഗ്രാമീണര്‍ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മറിച്ചാണ്. കര്‍ഫ്യൂ സമയത്ത് പൊലീസെത്തിയിരുന്നു.

ഗ്രാമീണരില്‍ ഒരാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതാണ് പൊലീസിനെതിരെ ഗ്രാമീണര്‍ തിരിയാന്‍ കാരണമായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story