നെയ്യാറ്റിന്‍കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാവിളക്കടവില്‍ പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. മെഡിക്കല്‍ ലീവിലായിരുന്ന ഷിബു ആറ് ദിവസം മുന്‍പാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. അതിന് ശേഷം വീടിന് പുറത്തിറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ വീടിന്റെ പരിസരത്ത് ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. […]

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാവിളക്കടവില്‍ പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. മെഡിക്കല്‍ ലീവിലായിരുന്ന ഷിബു ആറ് ദിവസം മുന്‍പാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. അതിന് ശേഷം വീടിന് പുറത്തിറങ്ങിയിട്ടില്ല.
കഴിഞ്ഞ ദിവസം മുതല്‍ വീടിന്റെ പരിസരത്ത് ദുര്‍ഗന്ധം പരന്നതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഷിബുവിനെ കണ്ടെത്തിയത്.
ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാല്‍ അതാവണം മരണ കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
- TAGS:
- Neyyattinkara