Top

‘നോട്ട് നിരോധനത്തേക്കാള്‍ ഗൗരവതരമായ സാഹചര്യം, അമിത് ഷാ ലക്ഷ്യം വെയ്ക്കുന്നത് കേരളത്തെ’; ജൂലൈ 13 ന് പ്രതിഷേധ ധര്‍ണ്ണ

സഹകരണ മന്ത്രാലയം രൂപീകരിച്ച് അതിന്റെ ചുമതല അമിത് ഷായെ ഏല്‍പ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ അത്യന്തികമായി ലക്ഷ്യമിടുന്നത് കേരളത്തിലെ സഹകരണ മേഖലയെ ആണെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ വെല്ലുവിളിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത് അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെസിഇയു പ്രസ്താവനയില്‍ പറഞ്ഞു. സഹകരണം ഒരു സംസ്ഥാന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അതിന്റെ നിയന്ത്രണാധികാരമെന്നും ഇപ്പോഴത്തെ […]

10 July 2021 9:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നോട്ട് നിരോധനത്തേക്കാള്‍ ഗൗരവതരമായ സാഹചര്യം, അമിത് ഷാ ലക്ഷ്യം വെയ്ക്കുന്നത് കേരളത്തെ’; ജൂലൈ 13 ന് പ്രതിഷേധ ധര്‍ണ്ണ
X

സഹകരണ മന്ത്രാലയം രൂപീകരിച്ച് അതിന്റെ ചുമതല അമിത് ഷായെ ഏല്‍പ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ അത്യന്തികമായി ലക്ഷ്യമിടുന്നത് കേരളത്തിലെ സഹകരണ മേഖലയെ ആണെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ വെല്ലുവിളിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ത്ത് അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെസിഇയു പ്രസ്താവനയില്‍ പറഞ്ഞു.

സഹകരണം ഒരു സംസ്ഥാന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അതിന്റെ നിയന്ത്രണാധികാരമെന്നും ഇപ്പോഴത്തെ ഈ നീക്കം ഫെഡറലിസത്തിന് എതിരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക് രാജ്യത്തെ സഹകരണ മേലെയെ കൊണ്ടുവരാനാണ് അതുവഴി ഉന്നംവെക്കുന്നത്. നോട്ട് നിരോധനത്തേക്കാള്‍ ഗൗരവതരമായ സാഹചര്യമാണിതെന്നും കെസിഇയു വ്യക്തമാക്കി.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ അത്താണിയായ സഹകരണ മേലെയെ തകര്‍ക്കുമ്പോള്‍ അതില്‍ പണിയെടുക്കുന്ന ഒരു ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിരോധ സമരങ്ങളിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ജൂലൈ 13 ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ സഹരണ സ്ഥാപനങ്ങളുടെ മുന്‍പിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും കെസിഇയു അറിയിച്ചു.

ഈ സമരം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും നടക്കണമെന്നും കൊടികളും പോസ്റ്ററുക്കും ബോര്‍ഡുകളും സ്ഥാപിച്ച് വലിയ സമരമായി ഇതിനെ മാറ്റണമെന്നും ജില്ലകളില്‍ നടന്ന സമരങ്ങളുടെ വീഡിയോയും ഫോട്ടോയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും കെസിഇയു ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.

Also Read: പുനസംഘടനയിലൂടെ മുഖം മിനുങ്ങിയോ?; മോദി മന്ത്രിസഭയില്‍ 42 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍, 70 പേര്‍ കോടീശ്വരന്മാര്‍; റിപ്പോര്‍ട്ട്

Next Story