Top

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചകവാതക സിലിണ്ടറിന്റെ വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.

14 Feb 2021 11:01 AM GMT

ഇരുട്ടടി തുടരുന്നു; പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
X

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചകവാതക സിലിണ്ടറിന്റെ വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം വര്‍ധിച്ചിരുന്നു.

ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില ഉയര്‍ന്നത്.

Next Story