പാചക വാതക വിലവര്‍ദ്ധനവ്: ഗ്യാസ് സിലിണ്ടര്‍ പുഴയില്‍ ഒഴുക്കി കോണ്‍ഗ്രസ്സ് പ്രതിഷേധം
കോഴിക്കോട്: പാചകവാതക വില വര്‍ദ്ധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗ്യാസ് സിലിണ്ടറും ഗ്യാസ് സ്റ്റൗവും പുഴയിലൊഴുക്കി കോണ്‍ഗ്രസ്സ്. പാചകവാതക വില ക്രമാതീതമായിവര്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ കുറ്റ്യാടി പുഴയിലാണ് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ഡിസിസി മെമ്പര്‍ സി സി സൂപ്പി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുള്‍ മജീദ്, പി പി ആലിക്കുട്ടി, സി കെ രാമചന്ദ്രന്, എന്‍ […]
8 July 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: പാചകവാതക വില വര്‍ദ്ധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗ്യാസ് സിലിണ്ടറും ഗ്യാസ് സ്റ്റൗവും പുഴയിലൊഴുക്കി കോണ്‍ഗ്രസ്സ്. പാചകവാതക വില ക്രമാതീതമായിവര്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ കുറ്റ്യാടി പുഴയിലാണ് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.



ഡിസിസി മെമ്പര്‍ സി സി സൂപ്പി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുള്‍ മജീദ്, പി പി ആലിക്കുട്ടി, സി കെ രാമചന്ദ്രന്, എന്‍ സി കുമാരന് ,മംഗലശ്ശേരി ബാലകൃഷ്ണന്, കേളോത്ത് ഹമീദ്,ഇ എം അസ്ഹര്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടംചാല്‍, എ കെ വിജീഷ്, ഹാഷിം നമ്പാടന്, പി സുബൈര്‍, ചാരുമ്മല്‍ മുനീര്‍, ഒ പി സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
Also Read:‘I am waiting.. ആനി ശിവയുടെ പൊലീസ് അല്ലേ?’; വെല്ലുവിളിച്ച് സംഗീത ലക്ഷ്മണ