‘പോളിങ്ങ് സമയത്തിന് മുമ്പ് വോട്ടുചെയ്തു’; മന്ത്രി മൊയ്തീനെതിരെ പരാതി; പരിശോധിക്കുമെന്ന് തെര. കമ്മീഷന്
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങിനിടെ മന്ത്രി എ സി മൊയ്തീന്റെ വോട്ടിങ്ങിനേച്ചൊല്ലി വിവാദവും പരാതിയും. തദ്ദേശ വകുപ്പ് മന്ത്രി പോളിങ്ങ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തൃശ്ശൂര്‍ തെക്കുംകര പനങ്ങാട്ടുകരയിലെ ബൂത്തില്‍ മന്ത്രി 6: 55ന് വോട്ട് ചെയ്തെന്നാരോപിച്ച് യുഡിഎഫ് പോളിങ്ങ് ഏജന്റ് പരാതി നല്കി. 6: 40ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി വോട്ട് […]

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങിനിടെ മന്ത്രി എ സി മൊയ്തീന്റെ വോട്ടിങ്ങിനേച്ചൊല്ലി വിവാദവും പരാതിയും. തദ്ദേശ വകുപ്പ് മന്ത്രി പോളിങ്ങ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തൃശ്ശൂര്‍ തെക്കുംകര പനങ്ങാട്ടുകരയിലെ ബൂത്തില്‍ മന്ത്രി 6: 55ന് വോട്ട് ചെയ്തെന്നാരോപിച്ച് യുഡിഎഫ് പോളിങ്ങ് ഏജന്റ് പരാതി നല്കി. 6: 40ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി വോട്ട് രേഖപ്പെടുത്തി. പക്ഷെ, നിഷ്കര്‍ഷിച്ചിരുന്ന സമയത്തിന് മിനുട്ടുകള്‍ക്ക് മുമ്പ് വോട്ട് ചെയ്തെന്നാണ് പരാതി. മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര രംഗത്തെത്തി.
പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത് 6.55ന്. തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണം. ചട്ടവിരുദ്ധമായാണ് വോട്ട് ചെയ്തത്. തദ്ദേശ മന്ത്രി ഔചിത്യം കാട്ടിയില്ല.
അനില്‍ അക്കര
മന്ത്രിയുടെ വിവാദ വോട്ടില്‍ റിപ്പോര്‍ട്ട് തേടുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. മൊയ്തീന്റെ വോട്ടിങ്ങിനെതിരെ ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം പ്രതികരിച്ചു. പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് വ്യക്തമാക്കി.
എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. ഇടതുസര്‍ക്കാര്‍ തുടരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ഇത് വോട്ടായി മാറും. കോണ്‍ഗ്രസിന്റെ ജമാ അത്ത്, ബിജെപി സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യുഡിഎഫും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. തെളിവുകളില്ലാത്ത വിവാദങ്ങളാണിവ. വീട് മുടക്കുന്നവര്‍ക്കല്ല, വീട് നല്കുന്നവര്ക്കാണ് ജനം വോട്ടുചെയ്യുകയെന്നും മന്ത്രി എ സി മൊയ്തീന് കൂട്ടിച്ചേര്‍ത്തു.