Top

‘മേഴ്‌സിക്കുട്ടിയമ്മ ചില പ്രത്യേക ആളുകള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നു’; രണ്ടും പേരും ചേര്‍ന്ന് ദ്രോഹിച്ചത് മാറാടുകാര്‍ മറക്കരുതെന്ന് കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് മാറാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പ്രസംഗം വിവാദത്തില്‍. മുന്‍പ് കലാപം നടന്ന പ്രദേശത്ത് വര്‍ഗീയച്ചുവയുള്ള പ്രസ്താവനകള്‍ നടത്തി വോട്ടുചോദിച്ചെന്ന വിമര്‍ശനമാണ് ബിജെപി നേതാവിനെതിരെ ഉയരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചില പ്രത്യേക ആളുകള്‍ക്കും അവരുടെ സൊസൈറ്റികള്‍ക്കുമാണ് ആനുകൂല്യം നല്‍കുന്നത്. മേഴ്‌സിക്കുട്ടിയമ്മ ജാതിയും മതവുമാണ് നോക്കുന്നത് കെ സുരേന്ദ്രന്‍ പറഞ്ഞു. മാറാട് ബിജെപി 49-ാം ഡിവിഷനില്‍ […]

12 Dec 2020 1:19 AM GMT

‘മേഴ്‌സിക്കുട്ടിയമ്മ ചില പ്രത്യേക ആളുകള്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നു’; രണ്ടും പേരും ചേര്‍ന്ന് ദ്രോഹിച്ചത് മാറാടുകാര്‍ മറക്കരുതെന്ന് കെ സുരേന്ദ്രന്‍
X

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് മാറാട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പ്രസംഗം വിവാദത്തില്‍. മുന്‍പ് കലാപം നടന്ന പ്രദേശത്ത് വര്‍ഗീയച്ചുവയുള്ള പ്രസ്താവനകള്‍ നടത്തി വോട്ടുചോദിച്ചെന്ന വിമര്‍ശനമാണ് ബിജെപി നേതാവിനെതിരെ ഉയരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചില പ്രത്യേക ആളുകള്‍ക്കും അവരുടെ സൊസൈറ്റികള്‍ക്കുമാണ് ആനുകൂല്യം നല്‍കുന്നത്. മേഴ്‌സിക്കുട്ടിയമ്മ ജാതിയും മതവുമാണ് നോക്കുന്നത് കെ സുരേന്ദ്രന്‍ പറഞ്ഞു. മാറാട് ബിജെപി 49-ാം ഡിവിഷനില്‍ ചേര്‍ന്ന കുടുംബ സംഗമത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. പ്രസംഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇന്നലെ രാത്രി ലൈവായി ടെലകാസ്റ്റ് ചെയ്തിരുന്നു. മാറാട് കലാപകാലത്തേക്കുറിച്ചും സുരേന്ദ്രന്‍ പരോക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി.

മാറാടുകാര്‍ക്ക് അറിയാമല്ലോ. അത്രയെളുപ്പത്തില്‍ മറന്നുപോകാനുള്ളതല്ലല്ലോ നമുക്ക്. നമ്മളെ ആരാണ് ദ്രോഹിച്ചതെന്ന് നമുക്കറിയാം. ഏറ്റവും ദു:ഖമനുഭവിച്ച നാളുകളില്‍ രണ്ട് പേരും ചേര്‍ന്നാണ് നമ്മളെ ദ്രോഹിച്ചത്. അത് ഞാന്‍ പറയാതെ ഈ സമയത്ത് നിങ്ങള്‍ക്ക് അറിയാമല്ലോ. അതുകൊണ്ട് അതെല്ലാവരും മനസിലാക്കണം. ആ ഓര്‍മകളിലുണ്ടാകണം.

കെ സുരേന്ദ്രന്‍

നമ്മുടെ സമൂഹത്തിന്റെ ഐക്യമാണ്, ഈ സമൂഹത്തിന്റെ ഐക്യത്തിലൂടെയാണ് നമ്മള്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തത്. ദീര്‍ഘകാലമായിട്ട് ഇവിടെ ഒരു പ്രത്യേകമായിട്ടുള്ള സംവിധാനം, ഒരു പ്രത്യയശാസ്ത്രം ഒരു ആദര്‍ശം ഈ കടലിന്റെ മക്കളെ, ഈ പ്രദേശത്തുള്ളവരെ സംരക്ഷിച്ചുപോരുന്ന ഒരു ചരട് നമ്മുടെ ഇടയിലുണ്ട്. നാമത് മറന്നുപോകരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്‍ പ്രസംഗിച്ചത്

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കോടാനുകോടികളുടെ പദ്ധതികളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് എന്നൊരു വകുപ്പ് മോഡി വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ വന്നത്. എത്രയെത്ര ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. ഇവിടെ അതെല്ലാം വകമാറ്റി ചെലവഴിക്കുകയാണ്. ഇവിടുത്തെ ഫിഷറീസ് മന്ത്രാലയം, മേഴ്‌സിക്കുട്ടിയമ്മ എല്ലാം ചില പ്രത്യേക ആളുകള്‍ക്കും അവരുടെ സൊസൈറ്റികള്‍ക്കുമാണ് നല്‍കുന്നത്. അവിടെ അവര്‍ ജാതിയും മതവുമാണ് നോക്കുന്നത്. മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളെല്ലാം രാഷ്ട്രീയ കാരണങ്ങളാല്‍ അട്ടിമറിക്കുകയോ അത് നടപ്പിലാക്കാതിരിക്കുകയോ ചെയ്യുകയാണ്. ഇതിനെല്ലാം അവസാനമുണ്ടാകണം. ഒരു സംശുദ്ധമായ ഭരണം തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകണം.

ബിജെപി ജയിക്കാതിരിക്കാനുള്ള കള്ളക്കളികളുണ്ടാകും. പോസ്റ്റല്‍ വോട്ടിന്റെ പേരിലുള്ള കള്ളക്കളികളുണ്ടാകും. ചിലപ്പോ ഒത്തുതീര്‍പ്പുകളുണ്ടാകും. അര്‍ധരാത്രിയില്‍ വോട്ടുമറിക്കലുണ്ടാകും. അതെല്ലാം കരുതിയിരിക്കണം നിങ്ങളെല്ലാവരും.

മാറാടുകാര്‍ക്ക് അറിയാമല്ലോ. അത്രയെളുപ്പത്തില്‍ മറന്നുപോകാനുള്ളതല്ലല്ലോ നമുക്ക്. നമ്മളെ ആരാണ് ദ്രോഹിച്ചതെന്ന് നമുക്കറിയാം. ഏറ്റവും ദു:ഖമനുഭവിച്ച നാളുകളില്‍ രണ്ട് പേരും ചേര്‍ന്നാണ് നമ്മളെ ദ്രോഹിച്ചത്. അത് ഞാന്‍ പറയാതെ ഈ സമയത്ത് നിങ്ങള്‍ക്ക് അറിയാമല്ലോ. അതുകൊണ്ട് അതെല്ലാവരും മനസിലാക്കണം. ആ ഓര്‍മകളിലുണ്ടാകണം.

നമ്മുടെ സമൂഹത്തിന്റെ ഐക്യമാണ്, ഈ സമൂഹത്തിന്റെ ഐക്യത്തിലൂടെയാണ് നമ്മള്‍ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തത്.

ദീര്‍ഘകാലമായിട്ട് ഇവിടെ ഒരു പ്രത്യേകമായിട്ടുള്ള സംവിധാനം, ഒരു പ്രത്യയശാസ്ത്രം ഒരു ആദര്‍ശം ഈ കടലിന്റെ മക്കളെ, ഈ പ്രദേശത്തുള്ളവരെ സംരക്ഷിച്ചുപോരുന്ന ഒരു ചരട് നമ്മുടെ ഇടയിലുണ്ട്. നാമത് മറന്നുപോകരുത്.

ഈ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശം മുഴുവന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി വിധിയെഴുതണം. ഉറച്ച വിശ്വാസമാണ് പാര്‍ട്ടിക്ക് മാറാടിനേക്കുറിച്ചുള്ളത്. നൂറ് ശതമാനം വിശ്വാസമാണ്, വലിയ ഭൂരിപക്ഷത്തോടുകൂടി നമ്മുടെ കൗണ്‍സിലര്‍ ജയിക്കും. പക്ഷെ, ഒരു വോട്ടും നമുക്ക്, മറ്റുള്ളവര്‍ക്ക് പോകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വഞ്ചനയും ചതിയുമായി നമ്മളെ കാലാകാലങ്ങളായി ദ്രോഹിക്കുന്നവരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി മാറ്റി നിര്‍ത്താന്‍ നേടിയ വിജയം ഉജ്വലമായ മുന്നേറ്റമായി മാറണം. പുതിയ സ്ഥലങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കണം.

എത്രയോ വര്‍ഷങ്ങളായി നമ്മള്‍ കാണുന്ന സ്വപ്നം, കേരളത്തില്‍ ബിജെപിയുടെ ഭരണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരു അവസരമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ്. ആ പ്രാധാന്യത്തോടുകൂടി നിങ്ങളെല്ലാവരും ഈ തെരഞ്ഞെടുപ്പിനെ കാണണം. ജഗദീശ്വരന്‍ നമ്മളെ അനുഗ്രഹിക്കട്ടെ..

Next Story

Popular Stories