സംസ്ഥാനത്തെ കൊവിഡ് മരണ കണക്കില്‍ വൈരുധ്യം; സര്‍ക്കാര്‍ പുറത്തുവിട്ടതിലധികം പേര് മരണപ്പെട്ടതായി വിവരാവകാശ രേഖ
സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ വൈരുധ്യം. വിവരാവകാശ രേഖകള്‍ പ്രകാരം 23,486 പേര് ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച്ച പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ ആകെ 16,170 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കിനേക്കാള്‍ 7316 പേരാണ് വിവരകാശ രേഖ പ്രകാരം ലഭിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2020 ജനുവരി മുതലുള്ള കണക്കുകളാണ് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്നിരിക്കുന്നത്. യത്ഥാര്‍ത്ഥ മരണ സംഖ്യ മറച്ചു വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കൊവിഡ് മരണത്തിലെ […]
27 July 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ വൈരുധ്യം. വിവരാവകാശ രേഖകള്‍ പ്രകാരം 23,486 പേര് ഇതിനോടകം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തിങ്കളാഴ്ച്ച പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ ആകെ 16,170 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കിനേക്കാള്‍ 7316 പേരാണ് വിവരകാശ രേഖ പ്രകാരം ലഭിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
2020 ജനുവരി മുതലുള്ള കണക്കുകളാണ് വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്നിരിക്കുന്നത്. യത്ഥാര്‍ത്ഥ മരണ സംഖ്യ മറച്ചു വെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കൊവിഡ് മരണത്തിലെ വൈരുധ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.



സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖകള്‍ വഴി പുറത്തുവന്നിരിക്കുന്നത്. ഇതുയർത്തിക്കാട്ടി പ്രതിപക്ഷം കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടന്നേക്കാനാണ് സാധ്യത. അതേസമയം സർക്കാർ പുറത്തുവിട്ടതിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഡോക്ടർമാരുടെയുള്പ്പെടെയുള്ള നിഗമനം എന്നതും ശ്രദ്ധേയമാണ്.