കോണ്‍ഗ്രസായും എല്ഡിഎഫായും ബിജെപിയായും മത്സരിച്ചു; ഇത്തവണയും മത്സരത്തിന്
പാലക്കാട്: കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥിയായും മത്സരിച്ച വ്യക്തി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ട്. ഒറ്റപ്പാലത്തെ എം ഗംഗാധരനാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. 1995ല്‍ ഒറ്റപ്പാലം നഗരസഭയായി ഉയര്‍ത്തപ്പെട്ടതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഗംഗാധരന് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ഗംഗാധരന്റെ അരങ്ങേറ്റം. പാലപ്പുറം ആപ്പേപ്പുറത്ത് മത്സരത്തിനിറങ്ങിയ ഗംഗാധരന് പൊതു സ്വതന്ത്രനോട് പരാജയപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ പാലപ്പുറം തെരുവ് വാര്‍ഡില്‍ ഗംഗാധരന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2005ല്‍ അതേ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരത്തിനിറങ്ങിയത്. വീണ്ടും വിജയിച്ചു. […]

പാലക്കാട്: കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥിയായും മത്സരിച്ച വ്യക്തി ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ട്. ഒറ്റപ്പാലത്തെ എം ഗംഗാധരനാണ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്.
1995ല്‍ ഒറ്റപ്പാലം നഗരസഭയായി ഉയര്‍ത്തപ്പെട്ടതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഗംഗാധരന് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ഗംഗാധരന്റെ അരങ്ങേറ്റം. പാലപ്പുറം ആപ്പേപ്പുറത്ത് മത്സരത്തിനിറങ്ങിയ ഗംഗാധരന് പൊതു സ്വതന്ത്രനോട് പരാജയപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പില്‍ പാലപ്പുറം തെരുവ് വാര്‍ഡില്‍ ഗംഗാധരന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2005ല്‍ അതേ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരത്തിനിറങ്ങിയത്. വീണ്ടും വിജയിച്ചു. ബിജെപിയില്‍ വിശ്വാസം അതോടെ ഉറപ്പിച്ചു ഗംഗാധരന്.
നാലാം തവണ മത്സരത്തിറങ്ങിയത് ബിജെപി ടിക്കറ്റില്‍ പാലപ്പുറം പെരുങ്കുളം വാര്‍ഡില്‍. അത്തവണയും വിജയിച്ചു. കഴിഞ്ഞ തവണ മത്സരിച്ചത് താന്‍ ആദ്യമായി മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത വാര്‍ഡില്‍. ബിജെപിക്ക് വേണ്ടി മത്സരിച്ച ഗംഗാധരന് വിജയിച്ചു കയറി.
ഇക്കുറിയും മത്സരിക്കാനുണ്ട് ഗംഗാധരന്. ബിജെപി സ്ഥാനാര്‍ത്ഥി ഇക്കുറി മത്സരിക്കുന്നത് പുതിയ വാര്‍ഡിലാണ്. പാലപ്പുറം ചിനക്കത്തൂര്‍ വാര്‍ഡില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എം ഗംഗാധരന്.
- TAGS:
- BJP
- CPIM
- LDF
- Local Body Election
- UDF