‘ഞങ്ങള്‍ ഒറ്റക്ക് തന്നെ മത്സരിക്കും’; അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് യുപി കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഒറ്റക്ക് മത്സരിക്കാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് തീരുമാനിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട് ശതമാനം ഉയരുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. രണ്ട് സീറ്റുകളില്‍ ഞങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി. ബിഎസ്പി മൂന്നാം […]

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ഒറ്റക്ക് മത്സരിക്കാന്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് തീരുമാനിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട് ശതമാനം ഉയരുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. രണ്ട് സീറ്റുകളില്‍ ഞങ്ങള്‍ രണ്ടാം സ്ഥാനത്തെത്തി. ബിഎസ്പി മൂന്നാം സ്ഥാനത്താണ്. ഞങ്ങള്‍ ശക്തമായ മത്സരമാണ് നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം നടത്താനാണ് ഞങ്ങള്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ബംഗാര്മു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആര്‍ത്തി ബാജ്പെയിയും ഗതംപൂര്‍ മണ്ഡലത്തില്‍ കൃപ ശങ്കറുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരിടത്ത് എസ്പിയെയും ഒരിടത്ത് ബിഎസ്പിയെയുമാണ് മൂന്നാം സ്ഥാനത്താക്കിയത്.
ഒരു പാര്‍ട്ടിയുമായും സഖ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് ഒരു പദ്ധതിയുമില്ല. 2022ലെ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്നും യുപി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാകേഷ് സച്ചന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത് കോണ്‍ഗ്രസിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നാണ്. പ്രിയങ്ക ഗാന്ധി പ്രചരണരംഗത്തെത്തിയാല് യുപിയിലെ ജനങ്ങള്‍ ഹൃദയങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി തുറക്കുമെന്നും രാകേഷ് സച്ചന് പറഞ്ഞു.
ഒറ്റക്ക് തന്നെ മത്സരിക്കുമെന്ന് മറ്റൊരു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ബദറുദ്ദീന്‍ ഖുറേഷി പറഞ്ഞു. നിലവില്‍ 403 അംഗ നിയമസഭയില്‍ ഏഴ് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്.