Top

കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി സിപിഐഎം

ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ കോടതി അലക്ഷ്യ നടപടിക്കൊരുങ്ങി സിപിഐഎം. സിപിഐഎം നേതാവ് കെജെ ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സുമിത് കുമാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് അഡ്വ. ജനറല്‍ നോട്ടീസ് അയച്ചു. അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികളുമായി കെജെ ജേക്കബിന് മുന്നോട്ട് പോവാം. രഹസ്യമൊഴി പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെജെ ജേക്കബ് പരാതിയില്‍ പറയുന്നു.അന്വേഷണ […]

9 March 2021 3:20 AM GMT

കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി സിപിഐഎം
X

ഡോളര്‍ക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരെ കോടതി അലക്ഷ്യ നടപടിക്കൊരുങ്ങി സിപിഐഎം. സിപിഐഎം നേതാവ് കെജെ ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ സുമിത് കുമാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് അഡ്വ. ജനറല്‍ നോട്ടീസ് അയച്ചു. അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കിയാല്‍ കോടതിയലക്ഷ്യ നടപടികളുമായി കെജെ ജേക്കബിന് മുന്നോട്ട് പോവാം.

രഹസ്യമൊഴി പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെജെ ജേക്കബ് പരാതിയില്‍ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കാമെന്ന ഉറപ്പിലാണ് മൊഴിപ്പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്ഡകിയത് കോടതിയലക്ഷ്യമാണെന്നും പരാതിയില്‍ പറയുന്നു.

Popular Stories

    Next Story