Football latest

”വേണ്ടാത്തിടത്ത് ചെന്നുകയറുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ തുടരുന്നത് തന്നെ”; ടോട്ടനത്തിലേക്ക് പോകില്ലെന്ന സൂചന നല്‍കിയ അന്റോണിയോ കോന്റെ

പുതിയ പരിശീലകനെ തേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന്റെ പ്രോജക്ട് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന സൂചന നല്‍കിയ ഇറ്റാലിയന്‍ പരിശീലകന്‍ അന്റോണിയോ കോന്റെ. ഇറ്റാലിയന്‍ സീരി എ ജേതാക്കളായ ഇന്റര്‍ മിലാന്റെ മുന്‍ കോച്ചായ കോന്റെയുടെ പേരാണ് ടോട്ടനത്തിന്റെ പരിശീലക സ്ഥാനത്തേക്ക് ഏറെ ഉയര്‍ന്നു കേട്ടത്.

എന്നാല്‍ തനിക്ക് ടോട്ടനവുമായി ചേര്‍ന്നു പോകാന്‍ സാധിക്കില്ലെന്നാണ് കോന്റെ പരോക്ഷമായി പ്രതികരിച്ചത്. അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ”വേണ്ടാത്തിടത്ത് ചെന്നു കയറുന്നതിനേക്കാള്‍ വീട്ടില്‍ തുടരുന്നതല്ലേ നല്ലത്” എന്നായിരുന്നു കോന്റെ പറഞ്ഞത്.

ടോട്ടനത്തിന്റെ ഓഫര്‍ നിരസിച്ചോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. ഇതിന് ”എന്റെ ബോധ്യപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് വേണ്ട എന്ന് ഉത്തരം പറയാന്‍ ഞാന്‍ മടിക്കാറില്ല” എന്നാണ് കോന്റെ മറുപടി നല്‍കിയത്.

ഇതോടെ പുതിയ പരിശീലകനു വേണ്ടി ടോട്ടനം ഇതോടെ വീണ്ടും അലയേണ്ടി വരുമെന്ന് തീര്‍ച്ചയായി. കഴിഞ്ഞ സീസണ്‍ പകുതിയോടെ വിഖ്യാത പോര്‍ചുഗീസ് പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയ ശേഷം ഇടക്കാല പരിശീലകനു കീഴിലാണ് ടോട്ടനം കളിക്കുന്നത്.

Covid 19 updates

Latest News