Top

‘പാര്‍ട്ടി അംഗമോ, നേതാവോ ആരായാലും വെച്ചുപൊറുപ്പിച്ചിട്ടില്ല’; സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് സിപിഐഎം

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സിപിഐഎമ്മിനെതിരെ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് സന്ധിയില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടും പാര്‍ട്ടിയുടെ എതിരാളികള്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ ദുരുദ്ദേശപരമായ പ്രചാരണം നടത്തുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആധികാരിക രേഖയെന്ന തരത്തില്‍ സിപിഐഎമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ ദശലക്ഷകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ശക്തിയാര്‍ജ്ജിച്ച പ്രസ്ഥാനമാണ് സിപിഐഎം. വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടിലൂടെയാണ് ജനങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം പാര്‍ടി നേടിയത്. ജനവിശ്വാസത്തിന്റെ […]

30 Jun 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാര്‍ട്ടി അംഗമോ, നേതാവോ ആരായാലും വെച്ചുപൊറുപ്പിച്ചിട്ടില്ല’; സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് സിപിഐഎം
X

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സിപിഐഎമ്മിനെതിരെ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് സന്ധിയില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടും പാര്‍ട്ടിയുടെ എതിരാളികള്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ ദുരുദ്ദേശപരമായ പ്രചാരണം നടത്തുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ആധികാരിക രേഖയെന്ന തരത്തില്‍ സിപിഐഎമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റായ പ്രവണതകള്‍ക്കെതിരെ ദശലക്ഷകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി ശക്തിയാര്‍ജ്ജിച്ച പ്രസ്ഥാനമാണ് സിപിഐഎം. വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടിലൂടെയാണ് ജനങ്ങളുടെയും സമൂഹത്തിന്റെയും വിശ്വാസം പാര്‍ടി നേടിയത്. ജനവിശ്വാസത്തിന്റെ ഈ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയുടെ ഉന്നത നേതാക്കളെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പോക്സോ കേസിലെ പ്രതിയെ കോണ്‍ഗ്രസ് എംഎല്‍എ സഹായിച്ച വിവരവും പുറത്തുവന്നു. ഈ സംഭവങ്ങളിലെല്ലാം കണ്ണടയ്ക്കുന്ന മാധ്യമങ്ങളാണ് ഇപ്പോള്‍ സിപിഐഎം വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടില്‍ സിപിഐ എമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണ്.

ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഐഎം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. അത്തരം പ്രവണതകളുള്ളവര്‍ പാര്‍ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളില്‍ നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറുള്ളത്.

എളുപ്പത്തില്‍ പണം നേടാനും, സ്വത്ത് സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഏതെങ്കിലും ഒരു സിപിഐഎം അനുഭാവിയോ, ബഹുജന സംഘടനാ പ്രവര്‍ത്തകനോ അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ടി ഒപ്പം നില്‍ക്കാറുമില്ല. പാര്‍ട്ടി അംഗമോ, നേതാവോ ആണെങ്കില്‍ പോലും അത്തരക്കാരെ വെച്ചുപൊറുപ്പിച്ചിട്ടില്ലെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നിയമപരമായ നടപടി എടുക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ പോലും പാര്‍ടിയുടെ നടപടിക്ക് വിധേയരാകും. അതാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും സിപിഐഎമ്മിനെ വ്യത്യസ്ഥമാക്കുന്നത്.

സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സഹായിക്കുന്ന സമീപനം സിപിഐഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല. അത്തരം കുറ്റവാളികള്‍ ഏതെങ്കിലും ബഹുജന സംഘടനയില്‍ അംഗമായാല്‍ പോലും അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്. വസ്തുതകള്‍ ഇതായിരിക്കെ പാര്‍ട്ടിയുടെ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അടക്കം സിപിഐഎമ്മിനും സര്‍ക്കാരിനും എതിരെ നടത്തിയ ദുഷ്പ്രചാരണം ജനം തള്ളിയതോടെ പാര്‍ട്ടി കൂടുതല്‍ ജനവിശ്വാസം ആര്‍ജ്ജിക്കുന്നുവെന്ന് കണ്ട് അതിനെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ഗൂഢനീക്കങ്ങളെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read: ‘ഇല്ലാത്ത പ്രൊഫസര്‍ പദവി ഒപ്പം ചേര്‍ത്തു’; ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

Next Story