Top

വിമതരും കത്തെഴുത്തുകാരും മുന്‍ ബിജെപി നേതാക്കളും; ബീഹാറില്‍ കോണ്‍ഗ്രസ് എത്തിക്കുന്നത് ഇവരെയും, ആസാദിനെയും പൈലറ്റിനെയും ഇറക്കി പാര്‍ട്ടിയുടെ പ്ലാന്‍ ബി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി വലിയ താര നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ സമീപ കാലത്ത് ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തുടക്കം കുറിച്ച ഗുലാം നബി ആസാദും സച്ചിന്‍ പൈലറ്റും ബീഹാറില്‍ എത്തുന്നു എന്നതാണ് ഏറ്റവും കൗതുകമുണ്ടാക്കുന്നത്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഏറ്റവും ശക്തമായി നിന്ന വ്യക്തിയാണ് ഗുലാം നബി ആസാദും രാജ് ബാബറും. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെലോട്ട് ആധിപത്യത്തോട് പിണങ്ങി വിമത ശബ്ദമുയര്‍ത്തിയത് പൈലറ്റും. കോണ്‍ഗ്രസിലെ മുതിര്‍ന്ന […]

11 Oct 2020 4:39 AM GMT

വിമതരും കത്തെഴുത്തുകാരും മുന്‍ ബിജെപി നേതാക്കളും; ബീഹാറില്‍ കോണ്‍ഗ്രസ് എത്തിക്കുന്നത് ഇവരെയും, ആസാദിനെയും പൈലറ്റിനെയും ഇറക്കി പാര്‍ട്ടിയുടെ പ്ലാന്‍ ബി
X

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി വലിയ താര നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ സമീപ കാലത്ത് ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തുടക്കം കുറിച്ച ഗുലാം നബി ആസാദും സച്ചിന്‍ പൈലറ്റും ബീഹാറില്‍ എത്തുന്നു എന്നതാണ് ഏറ്റവും കൗതുകമുണ്ടാക്കുന്നത്.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഏറ്റവും ശക്തമായി നിന്ന വ്യക്തിയാണ് ഗുലാം നബി ആസാദും രാജ് ബാബറും. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെലോട്ട് ആധിപത്യത്തോട് പിണങ്ങി വിമത ശബ്ദമുയര്‍ത്തിയത് പൈലറ്റും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ പ്രധാനിയായ ആസാദിനെയും യുവ നിരയിലെ പ്രബലനായ പൈലറ്റിനയും ഒന്നിച്ച് പ്രചരണ വേദിയിലെത്തിക്കുന്നത് കോണ്‍ഗ്രസിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മുന്‍ ബിജെപി നേതാക്കളായ ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഉദിത് രാജ് എന്നിവരെയും കോണ്‍ഗ്രസ് ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിനെതിരായ മഹാസഖ്യത്തിനുവേണ്ടി അണിനിരത്തുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ മൂന്നുപേരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

30 താര പ്രചാരകരുടെ പേരാണ് കോണ്‍ഗ്രസ് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഗുലാം നബി ആസാദും അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമടക്കമുള്ള പ്രമുഖ നേതാക്കളാണ് പാര്‍ട്ടിക്കുവേണ്ടി ഓരേ പ്രചാരണ വേദിയിലെത്തുന്നത്.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍ എന്നീ മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലുണ്ട്.

മുന്‍ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്മാരായ സഞ്ജയ് നിരുപം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്നും മത്സരിച്ച കവി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നിവരും താര പ്രചാരകരിലുണ്ട്.

മീരാ കുമാര്‍, ശക്തിസിങ് ഗോഹില്‍, മദന്‍ മോഹന്‍ ഝാ, സദാനന്ദ് സിങ്, താരീഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. ഷക്കീല്‍ അഹമ്മദ്, നിഖില്‍ കുമാര്‍, പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിങ്, ഡോ. മൊഹമ്മദ് ജാവേദ്, പ്രേം ചന്ദ് മിശ്ര, അനില്‍ ശര്‍മ്മ, അജയ് കപൂര്‍, വീരേന്ദര്‍ സിങ് റാത്തോര്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് ശക്തമാക്കാനെത്തുന്ന മറ്റ് താരപ്രചാരകര്‍.

സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും ചില അസൗകര്യങ്ങളുള്ളതിനാല്‍ ബീഹാറില്‍ നേരിട്ട് പ്രചാരണത്തിന് എത്തിയേക്കില്ല. വിര്‍ച്വല്‍ റാലികളിലാവും ഇരുവരും പങ്കെടുക്കുക.

രാഹുലും പ്രിയങ്കയും ബീഹാറിലും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒത്തുചേരുന്നവരുടെ പരമാവധി എണ്ണം 40നും 30നും ഇടയില്‍ ഒതുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മഹാസഖ്യത്തിന്റെ ഭാഗമായി ബീഹാറില്‍ 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി 144 സീറ്റുകളിലും മത്സരിക്കും. മഹാസഖ്യത്തിന്റെ മറ്റ് ഘടകകക്ഷികളായ സിപിഐയും സിപിഐഎമ്മും സിപിഐഎംഎല്ലും 29 സീറ്റുകളിലും തെരഞ്ഞെടുപ്പിനെ നേരിടും.

മൂന്ന് ഘട്ടമായാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

Next Story