Top

‘കോണ്‍ഗ്രസിലെ പ്രതിസന്ധിയെ നേതൃത്വം അഭിസംബോധന ചെയ്യണം’; ഒരുകാലത്തും ബിജെപി പ്രവേശനം ഉണ്ടാവില്ലെന്ന് കബില്‍ സിബല്‍

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെ നേതൃത്വം പാര്‍ട്ടി അഭിസംബോധന ചെയ്യാന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനുമായ ജിതിന്‍ പ്രസാദയുടെ ബി ജെ പി പ്രവേശനത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സിബല്‍. കോണ്‍ഗ്രസില്‍ പുനരുദ്ധാരണം ആവശ്യമാണെന്ന് കപില്‍ സിബല്‍ ചൂണ്ടികാണിച്ചു.പ്രസാദയുടേത് പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയമാറ്റമല്ലെന്നും സിബല്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ശവശരീരമായി തീര്‍ന്നാല്‍ മാത്രമേ പ്രസാദയെപ്പോലെ ചെയ്യാന്‍ കഴിയൂവെന്നുമാണ് ബി ജെ പി പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് സിബല്‍ മറുപടി നല്കിയത്. ബംഗാള്‍ ബിജെപിയില്‍ […]

10 Jun 2021 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കോണ്‍ഗ്രസിലെ പ്രതിസന്ധിയെ നേതൃത്വം അഭിസംബോധന ചെയ്യണം’; ഒരുകാലത്തും ബിജെപി പ്രവേശനം ഉണ്ടാവില്ലെന്ന് കബില്‍ സിബല്‍
X

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെ നേതൃത്വം പാര്‍ട്ടി അഭിസംബോധന ചെയ്യാന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനുമായ ജിതിന്‍ പ്രസാദയുടെ ബി ജെ പി പ്രവേശനത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സിബല്‍. കോണ്‍ഗ്രസില്‍ പുനരുദ്ധാരണം ആവശ്യമാണെന്ന് കപില്‍ സിബല്‍ ചൂണ്ടികാണിച്ചു.പ്രസാദയുടേത് പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയമാറ്റമല്ലെന്നും സിബല്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ശവശരീരമായി തീര്‍ന്നാല്‍ മാത്രമേ പ്രസാദയെപ്പോലെ ചെയ്യാന്‍ കഴിയൂവെന്നുമാണ് ബി ജെ പി പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് സിബല്‍ മറുപടി നല്കിയത്.

ബംഗാള്‍ ബിജെപിയില്‍ മമതക്ക് സോഫ്റ്റ്‌ലൈനേഴ്‌സും; മുകുള്‍ റോയ് തൃണമൂലിലേക്ക് തിരിച്ചുപോകുമെന്ന് സൂചന

ജിതിന്‍ പ്രസാദയ്ക്ക് കോണ്‍ഗ്രസ് വിടാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു. വേണ്ട വിധത്തില്‍ പരിഗണന ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ പലരും ഉപേക്ഷിക്കുമെന്നും സിബല്‍ ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് വിട്ടതില്‍ പ്രസാദയെ താന്‍ കുറ്റപ്പെടുത്തില്ല. എന്നാല്‍ ബി ജെ പിയില്‍ പ്രവേശിച്ചതിനാണ് പ്രസാദയെ താന്‍ കുറ്റപ്പെടുത്തുകയെന്നാണ് സിബല്‍ വിശദീകരിച്ചത്.പ്രസാദയുടെ ബിജെപി പ്രവേശനത്തിനെ പ്രസാദയുടെ രാഷ്ട്രീയം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതാണെന്ന് സിബല്‍ വിമര്‍ശിച്ചു.

മെഡിക്കല്‍ കോളജ് വളപ്പില്‍ ഉദ്യോഗാര്‍ഥികളുടെ തിക്കും തിരക്കും; കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ

നേരത്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിയില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമതരില്‍ കപില്‍ സിബലും ഉള്‍പ്പെട്ടിരുന്നു.ജിതിന്‍ പ്രസാദയും വിമത നേതാക്കളില്‍ ഉണ്ടായിരുന്നു.പാര്‍ട്ടി നേതൃത്വം എന്താണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ല. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യയശാസ്ത്രപരമായ മാറ്റമായി ഇതിനെ കാണാനാവില്ല. ഇതു പശ്ചിമബംഗാളിലും കര്‍ണാടകയിലും കണ്ടതുപോലെയുള്ള രാഷ്ട്രീയമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ജയിക്കുമെന്ന് കാണുമ്പോള്‍ നേതാക്കള്‍ അതിലേക്ക് ചേക്കേറുക. ഈ രാഷ്ട്രീയത്തിന് ആശയപിന്തുണയില്ലെന്നും കപില്‍ സിബല്‍ പ്രസാദയുടെ പ്രവേശനം സംബന്ധിച്ച് വ്യക്തമാക്കി.

Next Story