ഹരിയാനയില്‍ കോണ്‍ഗ്രസ്; യോഗേശ്വര്‍ യാദവിന് ഇത്തവണയും പരാജയം; കര്‍ഷകരുടെ വിജയമെന്ന് കുമാരി സെല്‍ജ
ദില്ലി: ഹരിയാനയിലെ ബറോഡ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ ഇന്ദു രാജ് നര്‍വാള്‍ ബിജെപിയുടെ യോഗേശ്വര്‍ ദത്തിനെതിരെ 12300 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഹരിയാനയില്‍ ഒരു സീറ്റില്‍ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുന്‍ ഗുസ്തി താരം കൂടിയാണ് യോഗേശ്വര്‍. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ വിജയം കര്‍ഷകരുടേയും തൊഴിലാളികളുടേയും വിജയമാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. ബറോഡയില്‍ ജനങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് കുമാരി സെല്‍ജ പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഇവിടെ […]

ദില്ലി: ഹരിയാനയിലെ ബറോഡ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസിന്റെ ഇന്ദു രാജ് നര്‍വാള്‍ ബിജെപിയുടെ യോഗേശ്വര്‍ ദത്തിനെതിരെ 12300 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഹരിയാനയില്‍ ഒരു സീറ്റില്‍ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മുന്‍ ഗുസ്തി താരം കൂടിയാണ് യോഗേശ്വര്‍.
ഹരിയാനയിലെ കോണ്‍ഗ്രസിന്റെ വിജയം കര്‍ഷകരുടേയും തൊഴിലാളികളുടേയും വിജയമാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. ബറോഡയില്‍ ജനങ്ങളുടെ ഇങ്കിതത്തിനനുസരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് കുമാരി സെല്‍ജ പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഇവിടെ രാഹുല്‍ഗാന്ധി നേരിട്ടെത്തി കര്‍ഷക പ്രക്ഷോഭം നയിച്ചിരുന്നു.
ശ്രീകൃഷ്ണന് ഹൂഡയുടെ മരണത്തോടെയായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2009,2014,2019 ലുമായി തുടര്‍ച്ചയായി മൂന്ന് തവണ നിയമസഭാംഗമായ നേതാവായിരുന്നു ഹൂഡ. കഴിഞ്ഞ തവണയും ഹൂഡക്കെതിരെ യോഗേശ്വര്‍ മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. 2019 സെപ്തംബറിലായിരുന്നു യോഗേശ്വര്‍ ബിജെപിയില്‍ ചേരുന്നത്. അതിന്റെ തൊട്ടടുത്ത മാസം തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു.
രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 40 ല്‍ അധികം സീറ്റുകളിലും ബിജെപി മുന്നേറുകയാണ്. മധ്യപ്രദേശില്‍ 28 ല്‍ 20 ഇടത്തും ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 8 സീറ്റില്‍ മുഴുവന്‍ സീറ്റിലും ബിജെപിയാണ് മുന്നേറുന്നത്.