‘കേവല സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല, പ്രവര്‍ത്തിക്കണം’; കപില്‍ സിബലിനെതിരെ തിരിഞ്ഞ് അധിര്‍രജ്ഞന്‍ ചൗധരി
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരി. കേവലമായ സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്ന് അധിര്‍രജ്ഞന്‍ ചൗധരി കുറ്റപ്പെടുത്തി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അധിര്‍രജ്ഞന്‍ ചൗധരിയുടെ പ്രതികരണം. ‘കപില്‍ സിബല്‍ കുറച്ച് കാലമായി ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. അദ്ദേഹം പാര്‍ട്ടിയെ കുറിച്ച് ആശങ്കാകുലനാണ്. പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍ പറയുന്നു. എന്നാല്‍ ബീഹാറിലോ മധ്യപ്രദേശിലോ […]

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരെ കോണ്‍ഗ്രസ് എംപി അധിര്‍രജ്ഞന്‍ ചൗധരി. കേവലമായ സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ലെന്ന് അധിര്‍രജ്ഞന്‍ ചൗധരി കുറ്റപ്പെടുത്തി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അധിര്‍രജ്ഞന്‍ ചൗധരിയുടെ പ്രതികരണം.
‘കപില്‍ സിബല്‍ കുറച്ച് കാലമായി ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. അദ്ദേഹം പാര്‍ട്ടിയെ കുറിച്ച് ആശങ്കാകുലനാണ്. പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും കപില്‍ സിബല്‍ പറയുന്നു. എന്നാല്‍ ബീഹാറിലോ മധ്യപ്രദേശിലോ ഉത്തര്‍പ്രദേശിലോ ഗുജറാത്തിലോ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം എവിടെയായിരുന്നുവെന്നും’ അധിര്‍രജ്ഞന്‍ ചൗധരി പറഞ്ഞു.
അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയില്‍ പാര്‍ട്ടി ആത്മ പരിശോധന നടത്തണമെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കപില്‍ സിബല്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്.
‘ധ്യപ്രദേശിലോ ബീഹാറിലോ പോയിരുന്നുവെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കഴമ്പുണ്ടോയെന്ന് കപില്‍ സിബലിന് മനസിലാവും. കേവലമായ സംസാരം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. പ്രവര്‍ത്തിക്കാതെ വെറുതെ സംസാരിച്ചുകൊണ്ടിരിക്കുന്നതല്ല ആത്മപരിശോധന.’ ചൗധരി പറഞ്ഞു.
കപില്‍ സിബലിന്റെ പ്രസ്താവനക്കെതിരെ നേരത്തെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയരുതെന്നും അത് രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പ്രതിരോധത്തിലാക്കും എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം.
ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.