Top

‘മാപ്പ് പറയാതെ ഷൂട്ടിംഗ് നടക്കില്ല’; കങ്കണയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സഹോദരിക്ക് ഒരു കുഴപ്പവും വരില്ലെന്ന് കേന്ദ്രം

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രക്ഷോഭപരിപാടി നടത്താനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. കങ്കണയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്. കങ്കണ മാപ്പ് പറയാത്ത പക്ഷം ഇവിടെ ചിത്രീകരണം തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ കങ്കണയുടെ സിനിമാ ചിത്രീകരണത്തിന് എല്ലാ സുരക്ഷയും ഒരുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിത്രീകരണത്തില്‍ ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും […]

11 Feb 2021 7:50 AM GMT

‘മാപ്പ് പറയാതെ ഷൂട്ടിംഗ് നടക്കില്ല’; കങ്കണയ്‌ക്കെതിരെ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സഹോദരിക്ക് ഒരു കുഴപ്പവും വരില്ലെന്ന് കേന്ദ്രം
X

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രക്ഷോഭപരിപാടി നടത്താനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

കങ്കണയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്. കങ്കണ മാപ്പ് പറയാത്ത പക്ഷം ഇവിടെ ചിത്രീകരണം തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ കങ്കണയുടെ സിനിമാ ചിത്രീകരണത്തിന് എല്ലാ സുരക്ഷയും ഒരുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിത്രീകരണത്തില്‍ ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും വരില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പ്രതികരിച്ചത്.

‘ ബേതൂള്‍ പൊലീസ് സൂപ്രണ്ടുമായി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നിയമം അതിന്റേതായ വഴി സ്വീകരിക്കുകയും അത് പാലിക്കുകയും ചെയ്യും. ഞാന്‍ സഹോദരിയും മകളുമായ കങ്കണയുമായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്. അവള്‍ ഒരു പ്രശ്‌നവും നേരിടില്ല,’ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

കര്‍ഷകസമരത്തിനെതിരെ നിരന്തരമായി ട്വീറ്റ് ചെയ്യുന്ന കങ്കണ അടുത്തിടെ നടത്തിയ ചില വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

Next Story

Popular Stories