‘സുധീരനെ മത്സരിപ്പിക്കണം’; ഫ്ളക്സ് ഉയര്‍ത്തി പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തി. തൃശൂര്‍ ചാവക്കാട് ടൗണിലാണ് പ്രകടനം. ‘വിഎം സുധീകരന് മത്സരിക്കണം’ എന്ന ഫ്ളകസ് കൈയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കെ മുരളീധരന് വട്ടിയൂര്‍കാവ് വിട്ട സാഹചര്യത്തില്‍ വിഎം സുധീരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കൊവിഡ് ചികിത്സയിലായിരുന്ന സുധീരന് നിലവില്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് മാസം വരെ വിശ്രമം തുടരേണ്ടി വരും. അതേസമയം താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടനം നടത്തി. തൃശൂര്‍ ചാവക്കാട് ടൗണിലാണ് പ്രകടനം. ‘വിഎം സുധീകരന് മത്സരിക്കണം’ എന്ന ഫ്ളകസ് കൈയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കെ മുരളീധരന് വട്ടിയൂര്‍കാവ് വിട്ട സാഹചര്യത്തില്‍ വിഎം സുധീരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കൊവിഡ് ചികിത്സയിലായിരുന്ന സുധീരന് നിലവില്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് മാസം വരെ വിശ്രമം തുടരേണ്ടി വരും. അതേസമയം താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് സുധീരന്.
സുധീരനെ തെരഞ്ഞെടുപ്പ കളത്തില്‍ ഇറക്കണമെന്നാവശ്യപ്പെട്ട് എഐസിസി സെക്രട്ടറിമാരായ പിവി മോഹനനും പി വിശ്വനാഥനും സുധീരനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.
അതേസമയം തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി ന്യൂസ് സീ വോട്ടര്‍ സര്‍വ്വേ ഫലം. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്നണി ഏറ്റവും കുറഞ്ഞത് 83 സീറ്റുകള്‍ നേടുമെന്നും 91 നിയോജക മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 140 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71ന് അടുത്തെത്താന്‍ കഴിഞ്ഞേക്കില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റില്‍ ജയിച്ചേക്കാവുന്ന ഐക്യ ജനാധിപത്യ മുന്നണി പരമാവധി നേടാന്‍ പോകുന്നത് 55 സീറ്റുകളാണെന്നും എബിപി സീ വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ രണ്ട് സീറ്റുകള്‍ക്ക് അപ്പുറം പോകില്ലെന്നും ഒരു സീറ്റില്‍ പോലും ജയിക്കാത്ത സ്ഥിതി ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.