ഈ സ്ഥാനാര്‍ത്ഥിയെ വേണ്ട; നേതാവിന്റെ കാറിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചിട്ടും ഫലമില്ല, ഡിസിസി ഓഫീസില്‍ ഇരച്ചെത്തി പ്രവര്‍ത്തകര്‍
മലപ്പുറം: കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൊണ്ടോട്ടി നഗരസഭയിലെ 16ാം വാര്‍ഡായ കാരിമുക്കില്‍ കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യം. കോണ്‍ഗ്രസ് കൊണ്ടോട്ടി മുന്‍സിപാലിറ്റി കാരിമുക്ക് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ഓഫീസില്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യപിച്ച സതീശനെ മാറ്രി വാര്‍ഡ് കമ്മറ്റി നിശ്ചയിച്ച പികെ രാജനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. നാല്‍പ്പത് വാര്‍ഡുകളുള്ള കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ചുകിട്ടിയ പതിനഞ്ചെണ്ണത്തിലെ ഏക എസി ജനറല്‍ […]

മലപ്പുറം: കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൊണ്ടോട്ടി നഗരസഭയിലെ 16ാം വാര്‍ഡായ കാരിമുക്കില്‍ കോണ്‍ഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യം.
കോണ്‍ഗ്രസ് കൊണ്ടോട്ടി മുന്‍സിപാലിറ്റി കാരിമുക്ക് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ഓഫീസില്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യപിച്ച സതീശനെ മാറ്രി വാര്‍ഡ് കമ്മറ്റി നിശ്ചയിച്ച പികെ രാജനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. നാല്‍പ്പത് വാര്‍ഡുകളുള്ള കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് അനുവദിച്ചുകിട്ടിയ പതിനഞ്ചെണ്ണത്തിലെ ഏക എസി ജനറല്‍ വാര്‍ഡാണ് കാരിമുക്ക്.
ഈ വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞായറാഴ്ച ഡിസിസി പ്രസിഡന്റ് വി വി പ്രകാശിനെ ഓഫീസിലെത്തി തടഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നാല് പേരുടെ പേരുകളാണ് ഉയര്‍ന്ന് വന്നതെങ്കിലും പിന്നീടത് രണ്ടായി ചുരുങ്ങി. വാര്‍ഡ് വൈസ് പ്രസിഡന്റായ രാജന്, ബാബു എന്നിവരെയാണ് പരിഗണിച്ചത്. തര്‍ക്കം രൂപപ്പെട്ടതോടെ മേല്‍ഘടകങ്ങളുടെ നിരീക്ഷണത്തില്‍ നടന്ന യോഗത്തില്‍ വോട്ടെടുപ്പ് നടത്തി. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ ഈ രണ്ടുപേരെയും ഒഴിവാക്കി മറ്റൊരാളായി സ്ഥാനാര്‍ഥി.
ഇതില്‍ പ്രതിഷേധിച്ചാണ് 14 പേരടങ്ങുന്ന സംഘം മലപ്പുറം ഡിസിസി ഓഫീസില്‍ കൂട്ടമായെത്തിയത്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് പുറത്തേക്കിറങ്ങിയ പ്രസിഡന്റിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.കാറില്‍ കയറവെ കാറിന് മുന്നില്‍ കിടന്ന് യാത്ര തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റി ഓഫീസിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചത്.