കോട്ടയത്ത് കോണ്‍ഗ്രസില്‍ വീണ്ടും കൂറുമാറ്റം: മുപ്പതോളം പ്രവര്‍ത്തകര്‍ ജോസ് കെ മാണിക്കൊപ്പം ചേര്‍ന്നു, ‘മതേതര ശക്തി എല്‍ഡിഎഫ്’
കോട്ടയം : കോട്ടയം നഗരസഭയിലെ നേതാക്കന്മാര് അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. കോട്ടയം നഗരത്തിലെ സജീവ പ്രവര്ചത്തകരായിരുന്ന മുപ്പതോളം പേരാണ് ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കോട്ടയം ടൗണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി സജീവ് തിരുനക്കര, കോട്ടയം മുന്‍സിപ്പല്‍ 27ാം വാര്‍ഡ് പ്രസിഡന്റ് കിന്‍സണ്‍ തുടങ്ങിയ മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് […]

കോട്ടയം : കോട്ടയം നഗരസഭയിലെ നേതാക്കന്മാര് അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. കോട്ടയം നഗരത്തിലെ സജീവ പ്രവര്ചത്തകരായിരുന്ന മുപ്പതോളം പേരാണ് ജോസ് കെ മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
കോട്ടയം ടൗണ്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജി സജീവ് തിരുനക്കര, കോട്ടയം മുന്‍സിപ്പല്‍ 27ാം വാര്‍ഡ് പ്രസിഡന്റ് കിന്‍സണ്‍ തുടങ്ങിയ മുപ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂറുമാറ്റം.
കോണ്‍ഗ്രസ് നേതൃത്വത്തിലെ തെറ്റായ തീരുമാനങ്ങള്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രാജിവെച്ചതെന്ന് കോണ്‍ഗ്രസ് വിട്ടവര്‍ പറഞ്ഞു. ജനാധിപത്യ മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുമുന്നണിക്ക് മാത്രമേ സാധിക്കു എന്നും അതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.