Top

സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍; ‘അവസരവാദ രാഷ്ട്രീയം’

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്താണ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എല്ലാവരേയും പതാക നല്‍കി സിപിഐഎം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെബി അഷറഫ്, എം സത്യന്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് രവീന്ദ്രന്‍, മട്ടാഞ്ചേരി ഈരവേലില്‍ മണ്ഡലം പ്രസിഡണ്ട് കെഎസ് സൈഫുദ്ദീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അയൂബ് സുലൈമാന്‍ എന്നിവരുടെ […]

9 Feb 2021 9:19 PM GMT

സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍; ‘അവസരവാദ രാഷ്ട്രീയം’
X

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്താണ് പ്രവര്‍ത്തകര്‍ സിപിഐഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എല്ലാവരേയും പതാക നല്‍കി സിപിഐഎം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെബി അഷറഫ്, എം സത്യന്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് രവീന്ദ്രന്‍, മട്ടാഞ്ചേരി ഈരവേലില്‍ മണ്ഡലം പ്രസിഡണ്ട് കെഎസ് സൈഫുദ്ദീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അയൂബ് സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സിപിഐഎം പ്രവേശനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്ദു ജ്യോതിഷ്, കോണ്‍ഗ്രസ് വനിതാ നേതാക്കളായ റിറ്റി സെബാസ്റ്റ്യന്‍, ജാന്‍സി റോയ്, ഐആര്‍ മജ്ഞുള എന്നിവരും പിഎച്ച് അബ്ദുള്‍ സലാം, ബഷീര്‍ അലി, ഇസ്മയില്‍ ഹസന്‍, പിഎം ബഷീര്‍ എന്നിവര്‍ അടക്കമുള്ള പ്രാദേശിക നേതാക്കളും കോണ്‍ഗ്രസ് വിട്ടവരില്‍പെടും. കോണ്‍ഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കുടുംബവും ഉള്‍പ്പെടെ മുപ്പതോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. പാലോട് പെരിങ്ങമല പഞ്ചായത്ത് ഇടവം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സിന്ധുവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപിയില്‍ നിന്ന് രാജിവെച്ചെത്തിയവരെ സിപിഐഎം നേതാക്കള്‍ ചുവന്നമാലയിട്ട് സ്വീകരിച്ചു.

Next Story