Top

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി തോല്‍പ്പിച്ചതായി പരാതി; വിമതരെ ഇറക്കിയെന്നും ആരോപണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. ഇടുക്കിയിലാണ് സംഭവം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും കെപിസിസിക്ക് പരാതി നല്‍കി. ഹൈറേഞ്ചിലുള്ള മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പണം കൈപ്പറ്റി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈപറ്റിയതായാണ് ആരോപണം. കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് ഭരിച്ച പഞ്ചായത്താണിത്. ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിടുന്നത്. […]

18 Dec 2020 11:00 PM GMT

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി തോല്‍പ്പിച്ചതായി പരാതി; വിമതരെ ഇറക്കിയെന്നും ആരോപണം
X

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. ഇടുക്കിയിലാണ് സംഭവം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും കെപിസിസിക്ക് പരാതി നല്‍കി.

ഹൈറേഞ്ചിലുള്ള മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പണം കൈപ്പറ്റി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈപറ്റിയതായാണ് ആരോപണം.

കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് ഭരിച്ച പഞ്ചായത്താണിത്. ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിടുന്നത്. ജില്ലാകോണ്‍ഗ്രസ് നേതൃത്വം പരാജയം ഏറ്റെടുത്ത് രാജി വെച്ചൊഴിയണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഇതിന് പുറമേ സ്ഥാനാര്‍ത്ഥി നിര്‍ണയം അട്ടിമറിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്മാരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ പൗലോസിന്റേയും ബ്ലോക്ക് പ്രസിഡണ്ടിന്റേയും കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമതരെ ഇറക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥികകളെ പരാജയപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

Next Story

Popular Stories