ഹിമാചല്‍ പ്രദേശില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസിന് വിജയം; ബിജെപിക്ക് തിരിച്ചടി
സിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. കുല്ലു ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പ്രധാന സ്ഥാനങ്ങളെല്ലാം സ്വന്തമാക്കി. ആകെയുള്ള 14 സീറ്റുകളില്‍ ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് നാല് സീറ്റുകളിലും വിമതര്‍ നാല് സീറ്റുകളിലും സിപിഐഎം ഒരു സീറ്റിലുമാണ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചത് ബിജെപി വിമതനായ പങ്കജ് കുമാറിനെയാണ്. ബിജെപി മത്സരിപ്പിച്ചത്. ദേവീന്ദര്‍ സിങിനെയും. പങ്കജ് എട്ട് വോട്ടുകള്‍ നേടി അദ്ധ്യക്ഷ സ്ഥാനം നേടി. […]

സിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. കുല്ലു ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പ്രധാന സ്ഥാനങ്ങളെല്ലാം സ്വന്തമാക്കി.
ആകെയുള്ള 14 സീറ്റുകളില്‍ ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് നാല് സീറ്റുകളിലും വിമതര്‍ നാല് സീറ്റുകളിലും സിപിഐഎം ഒരു സീറ്റിലുമാണ് വിജയിച്ചത്.
ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചത് ബിജെപി വിമതനായ പങ്കജ് കുമാറിനെയാണ്. ബിജെപി മത്സരിപ്പിച്ചത്. ദേവീന്ദര്‍ സിങിനെയും. പങ്കജ് എട്ട് വോട്ടുകള്‍ നേടി അദ്ധ്യക്ഷ സ്ഥാനം നേടി.
ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വീര്‍ സിങിനെയാണ് മത്സരിപ്പിച്ചത്. ബിജെപി വിമത വിഭ സിങിനെയും മത്സരിപ്പിച്ചു. ഒമ്പത് വോട്ട് നേടിയാണ് വീര്‍ സിങ വിജയിച്ചത്.
വിമതരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ബിജെപിക്ക് ഇരു സ്ഥാനങ്ങളും സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് ബിജെപിക്ക് കഴിഞ്ഞില്ല. എന്നാല്‍ തങ്ങളുടെ വിമതനെയും സിപി ഐഎം അംഗത്തെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബിജെപിയില്‍ നിന്നുള്ള വോട്ടുകളും സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.