Top

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മധുര പ്രതികാരം; മുനിസിപ്പാലിറ്റികള്‍ തൂത്തുവാരി; ബിജെപി സ്വതന്ത്രര്‍ക്കും പിന്നില്‍

ജയ്പൂര്‍: പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ മധുര പ്രതികരാവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്. 1775 സീറ്റുകളിലേക്ക് നടന്ന മുനിസിപാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 620 സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയതിനെക്കാള്‍ കുറവ് സീറ്റുകളാണ് ബിജെപിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സ്വതന്ത്രര്‍ 595 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് 548 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിഎസ്പി ഏഴും സിപിഐയും സിപിഐഎമ്മും രണ്ടും ആര്‍എല്‍പി ഒരു സീറ്റിലും ജയിച്ചു. 12 സംസ്ഥാനങ്ങളിലെ മുനിസിപാലിറ്റികളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് […]

14 Dec 2020 1:52 AM GMT

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മധുര പ്രതികാരം; മുനിസിപ്പാലിറ്റികള്‍ തൂത്തുവാരി; ബിജെപി സ്വതന്ത്രര്‍ക്കും പിന്നില്‍
X

ജയ്പൂര്‍: പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ മധുര പ്രതികരാവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്. 1775 സീറ്റുകളിലേക്ക് നടന്ന മുനിസിപാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 620 സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയതിനെക്കാള്‍ കുറവ് സീറ്റുകളാണ് ബിജെപിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സ്വതന്ത്രര്‍ 595 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് 548 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ബിഎസ്പി ഏഴും സിപിഐയും സിപിഐഎമ്മും രണ്ടും ആര്‍എല്‍പി ഒരു സീറ്റിലും ജയിച്ചു. 12 സംസ്ഥാനങ്ങളിലെ മുനിസിപാലിറ്റികളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയായിരുന്നു വിജയം കൊയ്തത്. ജില്ലാ പരിഷത്തുകളിലേക്ക് ബിജെപി 12 ജില്ലാ പ്രമുഖുമാരെ വിജയിപ്പിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയം അഞ്ചില്‍ ഒതുങ്ങുകയായിരുന്നു.

നഗരപ്രദേശത്തുനിന്നും ബിജെപിയെ തൂത്തെറിയാന്‍ കഴിഞ്ഞതിന്റെ സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഗോവിന്ദ് സിങ് അവകാശപ്പെട്ടു. ബിജെപി സ്വതന്ത്രര്‍ക്കും പിന്നിലായതിനെ കോണ്‍ഗ്രസ് പരിഹസിക്കുകയും ചെയ്തു.

50 മുനിസിപാലിറ്റി തെരഞ്ഞെടുപ്പ്. ’17ലധികം സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ട്. സ്വതന്ത്രരെ കൂടി പരിഗണിക്കാവുന്നതാണ്. കാരണം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു’ ഗോവിന്ദ് സിങ് പറഞ്ഞു. 50 ല്‍ 30 ഇടങ്ങളിലും കോണ്‍ഗ്രസ് ഭരണം നടത്തുമെന്നും നിരവധി സ്ഥലങ്ങളില്‍ സ്വതന്ത്രരെ ഇറക്കിയത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിനന്ദിച്ചു.

പരാജയത്തില്‍ പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല.

Next Story

Popular Stories