Top

ബിജെപിക്ക് വന്‍ തിരിച്ചടി; രാജസ്ഥാന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 48 പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 48 ഇടങ്ങളില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. ഇതില്‍ 19 ഇടങ്ങളിലും ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ പാര്‍ട്ടിയ്ക്കായി. ബാക്കി 29 നഗരസഭകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക. അതേസമയം തെരഞ്ഞെടുപ്പ് ബിജെപിയെ നന്നേ ക്ഷീണത്തിലാക്കി എന്ന് പറയാം. ആകെ 37 നഗരസഭകളാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 24 ഇടങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 60 നഗരസഭകളിലും ബിജെപി തന്നെയായയിരുന്നു അധികാരത്തില്‍ ഉണ്ടായിരുന്നത്. ഇരുപത് ജില്ലകളിലായി 80 മുനിസിപാലിറ്റികള്‍, […]

8 Feb 2021 8:50 AM GMT

ബിജെപിക്ക് വന്‍ തിരിച്ചടി; രാജസ്ഥാന്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 48 പിടിച്ചെടുത്ത് കോണ്‍ഗ്രസ്
X

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 48 ഇടങ്ങളില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. ഇതില്‍ 19 ഇടങ്ങളിലും ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ പാര്‍ട്ടിയ്ക്കായി. ബാക്കി 29 നഗരസഭകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുക.

അതേസമയം തെരഞ്ഞെടുപ്പ് ബിജെപിയെ നന്നേ ക്ഷീണത്തിലാക്കി എന്ന് പറയാം. ആകെ 37 നഗരസഭകളാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 24 ഇടങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ 60 നഗരസഭകളിലും ബിജെപി തന്നെയായയിരുന്നു അധികാരത്തില്‍ ഉണ്ടായിരുന്നത്.

ഇരുപത് ജില്ലകളിലായി 80 മുനിസിപാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എന്‍സിപി, ലോക് താന്ത്രിക് പാര്‍ട്ടി എന്നിവ ഒരോ നഗരസഭകള്‍ വീതം നേടി.

ആകെയുള്ള 3095 വാര്‍ഡുകളില്‍ 1197ല്‍ വിജയിച്ച് കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിരുന്നു. 1140 സീറ്റില്‍ വിജയിച്ച ബിജെപിക്ക് കൂടുതല്‍ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ഇതോടെ വിജയിച്ച 634 സ്വതന്ത്രരുടെ വോട്ട് ഭരണം നേടുന്നതില്‍ നിര്‍ണായകമായി മാറി. ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയര്‍പഴ്‌സന്‍, വൈസ് ചെയര്‍പഴ്‌സന്‍ തിരഞ്ഞെടുപ്പുകള്‍ നടന്നത്. 50 നഗരസഭകളില്‍ അധികാരം ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

ഡിസംബറിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. അന്നും സ്വതന്ത്രരുടെ സഹായത്തിലൂടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. അന്ന് 45 നഗരസഭകളില്‍ 33 നഗരസഭകളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ 10 ഇടത്ത് മാത്രമാണ് ബിജെപിക്ക് എത്താനായത്.

Next Story