തിരുവമ്പാടിയും ബാലുശ്ശേരിയും ലീഗില്‍നിന്നും തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്, പകരം കുന്ദമംഗലം; 20 വര്‍ഷം മുമ്പ് കൈവിട്ട കോഴിക്കോട് പിടിച്ചെടുക്കാനുള്ള പ്ലാന്‍ ബി ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോടെന്നാണ് കോണ്‍ഗ്രസിന് കിട്ടാ കനിയാണ്. ഇക്കുറി ഈ രീതി തിരുത്തിയെഴുതാനുള്ള കടുത്ത ശ്രമത്തിലാണ് പാര്‍ട്ടി. ലീഗുമായി ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയും പ്രധാന മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും മൂന്ന് സീറ്റുകളെങ്കിലും സ്വന്തമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ജില്ലാ നേതൃത്വം. ലോക്സഭയില്‍ കോഴിക്കോട് കഴിഞ്ഞ രണ്ടുതവണയായി കോണ്‍ഗ്രസിനെ തുണച്ചെങ്കിലും നിയമസഭയില്‍ മറിച്ചാണ് സ്ഥിതി. 15 വര്‍ഷമായി പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ് കോഴിക്കോട്. മൂന്ന് ടേമുകളിലും ഒരു എംഎല്‍എ സ്ഥാനാര്‍ത്ഥിപോലും വിജയം കണ്ടില്ല. തിരുവമ്പാടി സീറ്റ് മുസ്ലിം […]

കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോടെന്നാണ് കോണ്‍ഗ്രസിന് കിട്ടാ കനിയാണ്. ഇക്കുറി ഈ രീതി തിരുത്തിയെഴുതാനുള്ള കടുത്ത ശ്രമത്തിലാണ് പാര്‍ട്ടി. ലീഗുമായി ചില സീറ്റുകളില്‍ ധാരണയുണ്ടാക്കിയും പ്രധാന മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയും മൂന്ന് സീറ്റുകളെങ്കിലും സ്വന്തമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ജില്ലാ നേതൃത്വം. ലോക്സഭയില്‍ കോഴിക്കോട് കഴിഞ്ഞ രണ്ടുതവണയായി കോണ്‍ഗ്രസിനെ തുണച്ചെങ്കിലും നിയമസഭയില്‍ മറിച്ചാണ് സ്ഥിതി. 15 വര്‍ഷമായി പാര്‍ട്ടിയെ കൈവിട്ടിരിക്കുകയാണ് കോഴിക്കോട്. മൂന്ന് ടേമുകളിലും ഒരു എംഎല്‍എ സ്ഥാനാര്‍ത്ഥിപോലും വിജയം കണ്ടില്ല.
തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗില്‍നിന്നും തിരികെ വാങ്ങാനാണ് ഒരു ആലോചന. തിരുവമ്പാടിക്ക് പകരം ലീഗിന് ഏത് സീറ്റ് നല്കുമെന്നതില് തീരുനമാനമായിട്ടില്ലെന്നാണ് വിവരം. തിരുവമ്പാടി കിട്ടിയാല്‍ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖിനെയാവും പരിഗണിക്കുക.
ബാലുശ്ശേരിയിലും സമാന ആലോചനയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനുള്ളത്. ലീഗില്‍നിന്നും ബാലുശ്ശേരി തിരിച്ചുവാങ്ങി പകരം കുന്ദമംഗലം നല്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
കൊയ്ലാണ്ടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എത്തിയാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കും. എന്നാല്‍ നിലവില്‍ എ ഗ്രൂപ്പിന്റെ കയ്യിലാണ് കൊയ്ലാണ്ടി. ഇവിടെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്റെ പേരും ഉയരുന്നുണ്ട്. 2009, 14 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. കൊയ്ലാണ്ടിയില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് യു രാജീവിന്റെ പേരും പരിഗണനയിലുണ്ട്.
1970 മുതല്‍ 91 വരെ കോണ്‍ഗ്രസ് മാത്രം വിജയിച്ച കൊയിലാണ്ടി 1996 ല്‍ പി വിശ്വനാഥനിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ 2001 ല്‍ പി ശങ്കരന് മണ്ഡലം തിരിച്ചു പിടിക്കുകയും ചെയ്തു. അതിന് ശേഷം 2006 മുതല്‍ ഇങ്ങോട്ട് സിപി ഐഎമ്മിന് അവകാശപ്പെട്ടതാണ് കൊയിലാണ്ടിയിലെ വിജയം.
നാദാപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാറിന്റെ പേര് തന്നെയാണ് സാധ്യത പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നാദാപുരം കേന്ദ്രീകരിച്ചു തന്നെയാണ് പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ ഇകെ വിജയനാണ് ഇവിടെ വിജയിച്ചത്. 4759 വോട്ടിനാണ് ഇകെ വിജയന് വിജയിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇകെ വിജയന് 7546 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ഇത്തവണ ജോസഫ് വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഇവിടെയും മുല്ലപ്പള്ളിയുടെ പേര് ഉയരുന്നുണ്ട്. മുല്ലപ്പള്ളിക്ക് പുറമേ കെഎസ്യു പ്രസിഡണ്ട് കെ എം അഭിജിത്തിന്റേയും പേരും പരിഗണനയിലുണ്ട്. മന്ത്രി ടിപി രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റാണ് പേരാമ്പ്ര. കൊയിലാണ്ടിക്ക് പുറമേയാണ് മുല്ലപ്പള്ളിയുടെ പേര് പേരാമ്പ്ര, കല്‍പ്പറ്റ മണ്ഡലങ്ങളിലും ഉയരുന്നത്. കോഴിക്കോട് നോര്‍ത്തിലും കെഎം അഭിജിത്തിനെ പരിഗണിക്കുന്നുണ്ട്. നാദാപുരത്ത് കെ പ്രവീണ്‍കുമാര്‍ തന്നെ മത്സരിച്ചേക്കും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് എല്‍ജെഡിക്ക് നല്കിയ എലത്തൂര്‍ നിയമസഭ സീറ്റില്‍ ഇക്കുറി കോണ്‍ഗ്രസ് മത്സരിച്ചേക്കും. കെപിസിസി സെക്രട്ടറി കെ ബാലകൃഷ്ണ കിടാവ്, ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ഇവിടെ പരിഗണിക്കുന്നത്.
ബേപ്പൂരില്‍ കെപിസിസി സെക്രട്ടറി പിഎം നിയാസിന്റെ പേര് പരിഗണനയിലുണ്ട്. ഡിസിസി സെക്രട്ടറി കെഎം ഗംഗേഷിനെയും കോണ്‍ഗ്രസ് ഇവിടേക്ക് പരിഗണിക്കുന്നുണ്ട്.