‘ഹസന് കോണ്‍ഗ്രസ് നിലപാട് പറയേണ്ട’; അതിനിവിടെ മുല്ലപ്പള്ളിയുണ്ടെന്ന് ആര്യാടന് മുഹമ്മദ്
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസിന്റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അല്ലെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഒരു സഖ്യവുമില്ലെന്ന് എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് എം എം ഹസ്സന് അല്ല. കെപിസിസി പ്രസിഡന്റ് ആണ് കോണ്‍ഗ്രസിന്റെ […]

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദ്. കോണ്‍ഗ്രസിന്റെ നയം പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അല്ലെന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഒരു സഖ്യവുമില്ലെന്ന് എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് എം എം ഹസ്സന് അല്ല. കെപിസിസി പ്രസിഡന്റ് ആണ് കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ടത്. എം എം ഹസന്റെ നിലപാട് കോണ്‍ഗ്രസിന്റെ നിലപാട് അല്ല. ഹസ്സന് യുഡിഎഫിന്റെ നിലപാട് പറഞ്ഞാല്‍ മതിയെന്നും ആര്യാടന് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. കരിമ്പുഴ വന്യ ജീവി സംരക്ഷണ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്യാടന് മുഹമ്മദിന്റെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കില്‍ യുഡിഎഫ് കണ്‍വീനര്‍ എടുക്കുന്ന പ്രത്യേക താല്പര്യത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ എംഎം. ഹസന്റെ കാര്യം തനിക്ക് കേള്‍ക്കണ്ടെന്നായിരുന്നു ആര്യാടന്റെ ആദ്യമറുപടി.
ഞാന്‍ വര്‍ഗീയ സംഘടനകളോട് ഒരു കാലത്തും വോട്ട് ചോദിച്ചിട്ടില്ല. വര്‍ഗീയ കക്ഷികളോട് കൂട്ടുകൂടുന്നതില്‍ താല്പര്യമില്ല. മരണം വരെ മതേതര നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരനാണ് ഞാന്‍.
ആര്യാടന് മുഹമ്മദ്
തന്റെ മതേതര നിലപാടില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്നും ജയിച്ചിട്ടും, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് താന്‍ ചോദിച്ചിട്ടില്ല, യുഡിഎഫുകാര്‍ മാത്രമല്ല, സിപിഐഎം, ബിജെപി പാര്‍ട്ടികളില്‍പ്പെട്ടവരും തനിക്ക് വോട്ട് ചെയ്യതിട്ടുണ്ട്. ഒരിക്കല്‍ പോലും ജമാഅത്ത് കാര്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ല, 18 വയസ് പൂര്‍ത്തിയായ വോട്ടര്‍മാരില്‍ ആര് വോട്ട് ചെയ്യതാലും വേണ്ടെന്ന് പറയില്ല, വര്‍ഗ്ഗീയ പാര്‍ട്ടികളോട് വോട്ട് ചോദിക്കില്ല. എല്ലാവരുടേയും വോട്ട് കോണ്‍ഗ്രസ് സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമി എക്കാലത്തും മതവര്‍ഗീയ സംഘടന തന്നെയാണ്. യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യം ചേര്‍ന്ന് എവിടേയും മത്സരിക്കുന്നില്ല. മലപ്പുറം മക്കരപ്പറമ്പില്‍ ഉള്‍പ്പടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുള്ളത് എല്‍ഡിഎഫിനാണ്, മുന്‍പ് പിഡിപി യുമായി സഖ്യമുണ്ടാക്കിയതും എല്‍ഡിഎഫാണ്, ഇക്കാര്യം മറക്കരുതെന്നും ആര്യാടന് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.