Top

രാഹുലിന്റെ നേതൃത്വത്തില്‍ 2024ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നാനപട്ടോളെ

2024ല്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനപട്ടോളെ. രാജ്യത്ത് ബി ജെ പിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസ് 2024ല്‍ അധികാരത്തില്‍ വരുമെന്നും പട്ടോളെ അഭിപ്രായപ്പെട്ടു. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആരേയും സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്നും പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പട്ടോളെ ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള രാഷ്ട്രീയ കക്ഷി തന്നെയാണ് കോണ്‍ഗ്രസ്. […]

15 July 2021 12:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിന്റെ നേതൃത്വത്തില്‍ 2024ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നാനപട്ടോളെ
X

2024ല്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനപട്ടോളെ. രാജ്യത്ത് ബി ജെ പിയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ഒരേ ഒരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസ് 2024ല്‍ അധികാരത്തില്‍ വരുമെന്നും പട്ടോളെ അഭിപ്രായപ്പെട്ടു. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആരേയും സമ്മര്‍ദ്ദത്തിലാക്കുന്നില്ലെന്നും പാര്‍ട്ടി വളര്‍ത്താന്‍ പരിശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പട്ടോളെ ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള രാഷ്ട്രീയ കക്ഷി തന്നെയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ജനങ്ങള്‍ നല്കുന്ന പിന്തുണ വര്‍ദ്ധിച്ചുവരികയാണ്’ പാര്‍ട്ടി സംസ്ഥാനത്ത് ഇപ്പോള്‍ ശക്തപ്പെട്ടുവരികയാണെന്നും നാനപട്ടോളെ അഭിപ്രായപ്പെട്ടു.

നേരത്തെ തന്റെ പ്രസ്താവനകളടക്കം സംസ്ഥാന രഹസ്യാന്വേഷണ നിരീക്ഷണത്തിലാണെന്ന് നാന പട്ടോളെ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറുമാണ് അതിനു പിന്നിലെന്നും നാനപട്ടോളെ വിവാദ പ്രസ്താവന നടത്തി. മഹാവികാസ് അഖാഡി സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദ പ്രസ്താവന പിന്നീട് പട്ടോളെ പിന്‍വലിച്ചു.

അതിനിടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന സംബന്ധിച്ച അഭിപ്രായ പ്രകടനത്തില്‍ ‘ചെറിയ വ്യക്തി’ എന്നാണ് പട്ടോളെയെ എന്‍സി പി അധ്യക്ഷന്‍ ശരത് പവാര്‍ വിശേഷിപ്പത്. പവാര്‍ മുതിര്‍ന്ന സഹോദരനാണെന്നും തന്നെ ഒരു പാട് സ്‌നേഹിക്കുന്നുണ്ടെന്നുമാണ് പട്ടോളെ പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.

Next Story