Top

‘ബിജെപി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല’; കടന്നാക്രമിച്ച് മോദി

ബി ജെ പി അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്ന് പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലും ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിനുശേഷവും ബിജെപി അധികാരത്തിലെത്തിയ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് മുക്തമായിട്ടില്ലെന്നും മോദി ശക്തമായവിമര്‍ശനം അഴിച്ചുവിട്ടു. സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്തതു സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങളെ കുറിച്ച് ബി ജെ പി എം പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ദൗര്‍ഭാഗ്യകരവും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. അറുപതുവര്‍ഷം അധികാരത്തിലിരുന്ന […]

20 July 2021 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി അധികാരത്തിലെത്തിയത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല’; കടന്നാക്രമിച്ച് മോദി
X

ബി ജെ പി അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്ന് പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലും ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിനുശേഷവും ബിജെപി അധികാരത്തിലെത്തിയ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് മുക്തമായിട്ടില്ലെന്നും മോദി ശക്തമായവിമര്‍ശനം അഴിച്ചുവിട്ടു. സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്തതു സംബന്ധിച്ച പ്രതിപക്ഷ വിമര്‍ശനങ്ങളെ കുറിച്ച് ബി ജെ പി എം പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ദൗര്‍ഭാഗ്യകരവും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.

അറുപതുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ബി ജെ പിയെ ജനങ്ങള്‍ തെരെഞ്ഞടുത്തുവെന്ന സത്യം ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും മോദി വിമര്‍ശനമുയര്‍ത്തി. പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങളുടെ നന്മയ്ക്കായി അവര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. വാക്‌സിന്‍ സംബന്ധിച്ച് തികച്ചും വാസ്തവ വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്നും മോദി പറഞ്ഞു . ‘രാജ്യത്ത് വാക്‌സിന്റെ അഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു. എന്നാല്‍ വാക്‌സിന് രാജ്യത്ത് ലഭ്യതക്കുറവില്ലെന്നതാണ് സത്യം’, മോദി ചൂണ്ടിക്കാട്ടി.

ബി ജെ പി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ എത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് സര്‍ക്കാറിനെ കുറിച്ച് തെറ്റായ പ്രചരങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ക്ക്്തടയിടാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുകഴിയുമെന്നും മോദി സൂചിപ്പിച്ചു.

Next Story