Top

മുന്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു; കോണ്‍ഗ്രസിന് നഷ്ടമായത് മുതിര്‍ന്ന നേതാവിനെ

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹതത്തെ ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിച്ചത്. ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു. ദീര്‍ഘനാള്‍ കോണ്‍ഗ്രസിന്റെ ചുമതലകളിലുണ്ടായിരുന്ന ഇദ്ദേഹം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ലസൂക്ഷിച്ചിരുന്ന നേതാവാണ്. മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിലിലായിരുന്നു വിരമിച്ചത്. അടുത്തിടെ പാര്‍ട്ടിയില്‍ […]

21 Dec 2020 5:29 AM GMT

മുന്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു; കോണ്‍ഗ്രസിന് നഷ്ടമായത് മുതിര്‍ന്ന നേതാവിനെ
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹതത്തെ ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിച്ചത്.

ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു.

ദീര്‍ഘനാള്‍ കോണ്‍ഗ്രസിന്റെ ചുമതലകളിലുണ്ടായിരുന്ന ഇദ്ദേഹം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ലസൂക്ഷിച്ചിരുന്ന നേതാവാണ്. മധ്യപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിലിലായിരുന്നു വിരമിച്ചത്. അടുത്തിടെ പാര്‍ട്ടിയില്‍ നടന്ന പുനസംഘടനയുടെ ഘട്ടം വരെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1927ല്‍ രാജസ്ഥാനിലെ നാഗൗറില്‍ ജനിച്ച മോത്തിലാല്‍ വോറയുടെ മാധ്യമപ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്ക് കടന്നുവന്നത്. സമാജ് വാദി പാര്‍ട്ടിയിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് കോണ്‍ഗ്രസ് പാളയത്തിലെത്തി. 1972ല്‍ മധ്യപ്രദേശില്‍നിന്നും കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. 1985ലാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ യുപി ഗവര്‍ണറായും നിയമിതനായി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വോറ ഇടക്കാല അധ്യക്ഷനായി എത്തിയേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.

നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചത്. വോറ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും മികച്ച മനുഷ്യനുമായിരുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വോറയുടെ മരണം ഓരോ കോണ്‍ഗ്രസുകാരനും വ്യക്തിപരമായ നഷ്ടമായിരിക്കുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. ആത്മസമര്‍പ്പണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടുള്ള കൂറിന്റെയും പ്രതിരൂപമായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക പറഞ്ഞു.

Next Story