ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബിജെപിയുടെ കടുംവെട്ട്; ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടി വിട്ടെത്തിയവരെ
അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് പേരും രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തിയവരാണ്. അടുത്തമാസമാണ് ഉപതെരഞ്ഞെടുപ്പുകള്‍. കോണ്‍ഗ്രസില്‍നിന്നും എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അബ്ദാസ, മോര്‍ബി, ധാരി, ഗധാദ, കര്‍ജാന്‍, ഡാങ്സ്, ലിമ്പിഡി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ നടക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിട്ടെത്തിയവരെ ബിജെപി മത്സരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 16നാണ് നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി. നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കും. […]

അഹമ്മദാബാദ്: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് പേരും രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തിയവരാണ്. അടുത്തമാസമാണ് ഉപതെരഞ്ഞെടുപ്പുകള്‍.
കോണ്‍ഗ്രസില്‍നിന്നും എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. അബ്ദാസ, മോര്‍ബി, ധാരി, ഗധാദ, കര്‍ജാന്‍, ഡാങ്സ്, ലിമ്പിഡി എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ നടക്കുന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിട്ടെത്തിയവരെ ബിജെപി മത്സരിപ്പിച്ചിരുന്നു.
ഒക്ടോബര്‍ 16നാണ് നാമനിര്‍ദ്ദേശം നല്‍കാനുള്ള അവസാന തിയതി. നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കും. പത്തിന് വോട്ടെണ്ണലും പൂര്‍ത്തിയാവും
- TAGS:
- BJP
- CONGRESS
- Gujarat
- Gujarat Bypoll