Top

30 ദിവസത്തിനകം മൂന്ന് കോടിയോളം വീടുകളില്‍ നേരിട്ടെത്തും; കൊവിഡ് കാലത്ത് ജനങ്ങളിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ്

രാജ്യത്തെമ്പാടും കൊവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി ജനങ്ങളിലേക്കിറങ്ങാനാണ് പാര്‍ട്ടി തീരുമാനം. 30 ദിവസത്തിനുള്ളില്‍ മൂന്ന് കോടിയോളം വീടുകളില്‍ നേരിട്ടെത്തി 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന ജനകീയ പരിപാടിയാണ് ലക്ഷ്യമിടുന്നത്. കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്; യാത്രക്ക് പൊലീസ് പാസ് വേണ്ട; അറിയേണ്ടതെല്ലാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും എഐസിസി കൊവിഡ്-19 കര്‍മസമിതിയുടേയും നേതൃത്വത്തില്‍ ഒരുമാസം നീളുന്ന ജനസമ്പര്‍ക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ […]

16 Jun 2021 9:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

30 ദിവസത്തിനകം മൂന്ന് കോടിയോളം വീടുകളില്‍ നേരിട്ടെത്തും; കൊവിഡ് കാലത്ത് ജനങ്ങളിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ്
X

രാജ്യത്തെമ്പാടും കൊവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി ജനങ്ങളിലേക്കിറങ്ങാനാണ് പാര്‍ട്ടി തീരുമാനം. 30 ദിവസത്തിനുള്ളില്‍ മൂന്ന് കോടിയോളം വീടുകളില്‍ നേരിട്ടെത്തി 12 കോടിയോളം ആളുകളുമായി നേരിട്ട് സംവദിക്കുന്ന ജനകീയ പരിപാടിയാണ് ലക്ഷ്യമിടുന്നത്.

കേരളം ഇന്ന് മുതല്‍ അണ്‍ലോക്കിലേക്ക്; യാത്രക്ക് പൊലീസ് പാസ് വേണ്ട; അറിയേണ്ടതെല്ലാം

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും എഐസിസി കൊവിഡ്-19 കര്‍മസമിതിയുടേയും നേതൃത്വത്തില്‍ ഒരുമാസം നീളുന്ന ജനസമ്പര്‍ക്ക പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു.

ഒപ്പം കൊവിഡ്-19 രോഗികളുടെ കണക്കുകള്‍ മൂടിവെക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടേയും മരിച്ചവരുടേയും യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിക്കാനും തീരുമാനിച്ചു.

മദ്യം പാഴ്‌സലായി ഇന്നു മുതല്‍ വാങ്ങാം; ബെവ് ക്യൂ ടോക്കണ്‍ വേണ്ട

അതേസമയം കെപിസിസിസി അധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റ ചടങ്ങില്‍ കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു വീഴ്ചയില്ലെന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങി നടക്കുമ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേതെന്നുമാണ് പാര്‍ട്ടി വീശദീകരണം.

Next Story