ജോസ് കെ മാണി പോയ ഗ്യാപ്പില്‍ സീറ്റുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്; ചങ്ങനാശേരിയില്‍ കെസി ജോസഫിന്റെ പേരും
ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരേ പോലെ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫ് വിഭാഗവും. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന് വരാന്‍ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസിനകത്ത് ആലോചനയുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് ആലോചന. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുമ്പില്‍. ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി നിരവധി കോണ്‍ഗ്രസ് […]

ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരേ പോലെ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫ് വിഭാഗവും. പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.
പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന് വരാന്‍ തയ്യാറായാല്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസിനകത്ത് ആലോചനയുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാനാണ് ആലോചന. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ മുമ്പില്‍.
ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി നിരവധി കോണ്‍ഗ്രസ് നേതാക്കഴളാണ് ശ്രമിക്കുന്നത്. മുന്‍ മന്ത്രി കെസി ജോസഫ്, ലതികാ സുഭാഷ്, ടോമി കല്ലാനി, ജി ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് നിലവില്‍ കേള്‍ക്കുന്നത്. ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നല്കിയാല് പ്രിന്‍സ് ലൂക്കോസിന്റെ പേരിനാണ് മുന്‍ഗണന.
കാഞ്ഞിരപ്പള്ളിയില്‍ ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കന്, ടോമി കല്ലാനി എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ട്.
ചങ്ങനാശേരി സീറ്റിലും കോണ്‍ഗ്രസ് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കെസി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ജോസഫ് വിഭാഗമാണ് മത്സരിക്കുന്നതെങ്കില്‍ സിഎഫ് തോമസിന്റെ മകള്‍ സിനി തോമസ്, സിഎഫ് തോമസിന്റെ സഹോദരനും നഗരസഭാ അദ്ധ്യക്ഷനുമായ സാജന് ഫ്രാന്‍സിസ്, വിജെ ലാലി എന്നിവരുടെ പേരുകളാണ് ജോസഫ് വിഭാഗത്തിന്റെ മുമ്പിലുള്ളത്.