കര്‍ഷക പ്രക്ഷോഭത്തില്‍ ബിജെപി ഒറ്റപ്പെടുന്നു?; ഒറ്റക്കെട്ടായി കോണ്‍ഗ്രസും ടിആര്‍എസും ഡിഎംകെയുമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ടിആര്‍എസും ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും. കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച് 11ാം ദിവസവും കേന്ദ്രം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഡിസംബര്‍ എട്ടിന് ബന്ദ് പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവിലെ നിലപാടില്‍ തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രമായി […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ടിആര്‍എസും ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും. കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച് 11ാം ദിവസവും കേന്ദ്രം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഡിസംബര്‍ എട്ടിന് ബന്ദ് പ്രഖ്യാപിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
നിലവിലെ നിലപാടില്‍ തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന മുന്നറിയിപ്പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രമായി പ്രക്ഷോഭം ഒതുങ്ങില്ലെന്നും രാജ്യവ്യാപകമായി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും എന്‍സിപി അറിയിച്ചു.
ഡിസംബര്‍ എട്ടിന് ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാര്‍ഷിക നിയമങ്ങളില്‍നിന്നും പിന്തിരിയാന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു.
ബന്ദ് വിജയിപ്പിക്കാനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരിക്കുന്നത്.
കര്‍ഷകരുടെ ആവശ്യം പൂര്‍ണമായും ശരിയാണെന്നും ബന്ദിന് പൂര്ണപിന്തുണയെന്നുമാണ് ഡിഎംകെയുടെ നിലപാട്.
- TAGS:
- Farmers Protest