‘കോണ്‍ഗ്രസ് ശ്രമം നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍’; ചെന്നിത്തലയുടെ ജാഥയില്‍ ബിജെപിക്കെതിരെ വിമര്‍ശനമില്ലെന്ന് എ വിജയരാഘവന്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയില്‍ ഒരു വാക്ക് പോലും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ നോവിക്കാത്ത തരത്തില്‍ സംസാരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ തന്നെയാണ് യുഡിഎഫ് ജാഥയില്‍ ഉയരുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞും. വികസന മുന്നേറ്റ ജാഥ വയനാട് ജില്ലയില്‍ എത്തിയപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രതികരണം. ബിജെപി മത്സരിക്കുന്ന […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയില്‍ ഒരു വാക്ക് പോലും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെ നോവിക്കാത്ത തരത്തില്‍ സംസാരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ തന്നെയാണ് യുഡിഎഫ് ജാഥയില്‍ ഉയരുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞും. വികസന മുന്നേറ്റ ജാഥ വയനാട് ജില്ലയില്‍ എത്തിയപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
ബിജെപി മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് ബിജെപിയെ പിന്തുണയ്ക്കാനും തിരിച്ച് മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിന് ബിജെപി വോട്ടുചെയ്യാനുമാണ് ധാരണ.
എ വിജയരാഘവന്
ജമാ അത്തെ ഇസ്ലാമിയുമായുണ്ടാക്കിയ മതാധിഷ്ഠിത രാഷ്ട്രീയ സഖ്യത്തെ മറച്ചുവെയ്ക്കാനാണ് മറ്റുചില മതഘടകങ്ങളുടെ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. കേന്ദ്രത്തില്‍ വീണ്ടും ബിജെപി ഭരണം വരുന്നത് തടയും എന്ന് പറഞ്ഞാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തിയത്. എന്നാല്‍ ബിജെപിയെ തടയാനും സാധിച്ചില്ല, ഉണ്ടായിരുന്ന കോണ്‍ഗ്രസുകാരാകട്ടെ വരിവരിയായി ബിജെപിയില്‍ ചേരുകയും ചെയ്യുന്നു. തെക്കേ ഇന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരിനും ഭരണം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറിയിരിക്കുന്നു. പുതുച്ചേരില്‍ 2016ല്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 10 ആയി ചുരുങ്ങി. ഇന്ത്യയാകെ സംഭവിക്കുന്ന കാര്യമാണിത്. വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചാണ് ബിജെപിയില്‍ ചേരുന്നത്. കാലുമാറ്റം ഒരുമടിയുമില്ലാത്ത സ്ഥിതിയിലേക്ക് എത്തി.
വലിയ വികസനമുന്നേറ്റാണ് സംസ്ഥാനത്താകെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വിപുലീകരണം ഏറ്റവും മെച്ചപ്പെട്ട രൂപത്തില്‍ കേരളത്തില്‍ നടക്കുകയാണ്. വികസനം ജനം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനുവേണ്ടിയുള്ള അസത്യ പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിലെ ജനം ഇത് തിരിച്ചറിയുമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.