Top

‘മലമ്പുഴയില്‍ കോണ്‍ഗ്രസ് വോട്ട് വിറ്റു, ബിജെപി വാങ്ങി’; ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്‍

മലമ്പുഴയില്‍ ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്‍. വോട്ട് വില്‍ക്കാന്‍ കോണ്‍ഗ്രസും വോട്ട് വാങ്ങാന്‍ ബിജെപിയും തയ്യാറായെന്ന് സിപിഐഎം നേതാവ് ആരോപിച്ചു. നാട്ടിലാകെ പാട്ടായ കാര്യം ഒളിച്ചുവെക്കേണ്ടതില്ല. കോണ്‍ഗ്രസ് മണ്ഡലത്തില്‍ സജീവമായിരുന്നില്ല. ആ നിഷ്‌ക്രിയത്വം വോട്ട് വില്‍പനയായി വേണം അനുമാനിക്കാനെന്നും എ പ്രഭാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. കോണ്‍ഗ്രസ് ബിജെപിയും തെരഞ്ഞെടുപ്പ് ദിവസം ഇരുന്നത് ഒരേ ബൂത്തിലാണ്. പുതുശ്ശേരി ഒഴികെ മിക്കവാറും പഞ്ചായത്തിലും അതായിരുന്നു സ്ഥിതി. എ പ്രഭാകരന്‍ […]

8 April 2021 8:19 AM GMT

‘മലമ്പുഴയില്‍ കോണ്‍ഗ്രസ് വോട്ട് വിറ്റു, ബിജെപി വാങ്ങി’; ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്‍
X

മലമ്പുഴയില്‍ ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്‍. വോട്ട് വില്‍ക്കാന്‍ കോണ്‍ഗ്രസും വോട്ട് വാങ്ങാന്‍ ബിജെപിയും തയ്യാറായെന്ന് സിപിഐഎം നേതാവ് ആരോപിച്ചു. നാട്ടിലാകെ പാട്ടായ കാര്യം ഒളിച്ചുവെക്കേണ്ടതില്ല. കോണ്‍ഗ്രസ് മണ്ഡലത്തില്‍ സജീവമായിരുന്നില്ല. ആ നിഷ്‌ക്രിയത്വം വോട്ട് വില്‍പനയായി വേണം അനുമാനിക്കാനെന്നും എ പ്രഭാകരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

കോണ്‍ഗ്രസ് ബിജെപിയും തെരഞ്ഞെടുപ്പ് ദിവസം ഇരുന്നത് ഒരേ ബൂത്തിലാണ്. പുതുശ്ശേരി ഒഴികെ മിക്കവാറും പഞ്ചായത്തിലും അതായിരുന്നു സ്ഥിതി.

എ പ്രഭാകരന്‍

വോട്ട് വിറ്റാലും സിപിഐഎം മികച്ച ഭൂരിപക്ഷത്തില്‍ മലമ്പുഴയില്‍ വിജയിക്കുമെന്നും പ്രഭാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം ആരോപണം പരാജയ ഭീതികൊണ്ടാണെന്ന് മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ആരുടേയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. കോണ്‍ഗ്രസിന്റേയും സിപിഐഎമ്മിന്റേയും വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അത് രണ്ട് പാര്‍ട്ടികള്‍ക്കും എതിരെയുള്ള വികാരം കൊണ്ടാണ്. അടിയൊഴുക്ക് ബിജെപിയ്ക്ക് അനുകൂലമാണെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ആരുമായും കൂട്ടുകെട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് കെ അനന്തകൃഷ്ണന്‍ പ്രതികരിച്ചു. ഇക്കുറി മൂന്നാം സ്ഥാനത്തെത്തുക ബിജെപിയായിരിക്കും. താന്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മലമ്പുഴയില്‍ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2016-ലെ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തിയത്. ജില്ലയില്‍ യുവ നേതാക്കളെ പരീക്ഷിച്ച കോണ്‍ഗ്രസ് കെഎസ്യു സംസ്ഥാന പ്രസിഡന്റായിരുന്ന യുവ നേതാവ് വി എസ് ജോയിയെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ 35333 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തള്ളപ്പെടുകയും ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാമനത്തേക്ക് മുന്നേറുകയും ചെയ്തു. അന്നുവരെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതിരുന്ന ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു ഇത്. ജില്ലയിലാകെ ബിജെപിയുണ്ടാക്കിയ വളര്‍ച്ച നിഴലിച്ച തെരഞ്ഞെടുപ്പില്‍ 46157 വോട്ടുകളാണ് സി കൃഷ്ണകുമാര്‍ നേടിയത്.

Next Story