ലോക്സഭില്‍ കോണ്‍ഗ്രസിന് കടുത്ത നിലപാടെന്ന് ശശി തരൂര്‍; ഇന്ധന വില, കൊവിഡ് വീഴ്ച്ച അടക്കമുള്ളവ ഉന്നയിക്കും
ഇന്ധന വിലവര്‍ധന, കൊവിഡ് കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച്ച, ചൈന അതിര്‍ത്തി പ്രശ്നം തുടങ്ങീ പ്രധാനവിഷയങ്ങള്‍ കോണ്‍ഗ്രസ് ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് ശശി തരൂര്‍. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഹെഡ് ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ച് സംസാരിക്കവെയാണ് കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. വര്‍ധിച്ചുവരുന്ന ഇന്ധന വില, കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ച്ച, ചൈന അതിര്‍ത്തിയിലെ പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങള്‍ ശക്തമായി തന്നെ ലോക്സഭയില്‍ ഉന്നയിക്കുമെന്ന് തരൂര്‍ […]
17 July 2021 1:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ധന വിലവര്‍ധന, കൊവിഡ് കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച്ച, ചൈന അതിര്‍ത്തി പ്രശ്നം തുടങ്ങീ പ്രധാനവിഷയങ്ങള്‍ കോണ്‍ഗ്രസ് ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് ശശി തരൂര്‍. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഹെഡ് ക്വാര്‍ട്ടേഴ്സ് സന്ദര്‍ശിച്ച് സംസാരിക്കവെയാണ് കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
വര്‍ധിച്ചുവരുന്ന ഇന്ധന വില, കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ വീഴ്ച്ച, ചൈന അതിര്‍ത്തിയിലെ പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങള്‍ ശക്തമായി തന്നെ ലോക്സഭയില്‍ ഉന്നയിക്കുമെന്ന് തരൂര്‍ വ്യക്തമാക്കി. അതിനിടെ തരൂര്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. കര്‍ണാടകവും തമിഴ്നാടിനാടും തമ്മിലുള്ള കാവേരി നദീ ഡാം പ്രശ്നവും ലോക്സഭയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുമെന്ന് തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോളിന്റെ വിലവര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ ശശി തരൂര്‍ കുറ്റപ്പെടുത്തി. പെട്രോളിയം , ഡീസല്‍ നികുതിയിനത്തില്‍ മാത്രം കേന്ദ്രം കഴിഞ്ഞവര്‍ഷം 4.2 ലക്ഷം കോടി സമ്പാദിച്ചതായി തരൂര്‍ ചൂണ്ടിക്കാണിച്ചു. ഇതിലൂടെ ഖജനാവ് നിറയ്ക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എത്രയും വേഗം ഇന്ധന വില കുറയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഇന്ധനവില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവിലയേയും ബാധിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം ശശി തരൂര്‍ തള്ളിക്കളഞ്ഞു. ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഇക്കാര്യങ്ങളിലെല്ലാം കടുത്ത വിമര്‍ശനം ഉയര്‍ത്തുമെന്ന് തരൂര്‍ വ്യക്തമാക്കി.