Top

വിമതരെ പുറത്താക്കി കോണ്‍ഗ്രസ്; കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ 6 വര്‍ഷം സസ്‌പെന്‍ഷന്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി. കളമശേരിയില്‍ ഒന്നാം വാര്‍ഡില്‍ പരീത് പിള്ള, 11 ാം വാര്‍ഡില്‍ സിന്ധു ഹരീഷ്, 23 ാം വാര്‍ഡില്‍ എകെ നിഷാദ്, 36 ാം വാര്‍ഡില്‍ റിയാസ് പിച്ചിങ്ങ പറമ്പ്, 40 ാം വാര്‍ഡില്‍ അഷ്‌കര്‍ അലി, 41 ാം വാര്‍ഡില്‍ ഖാലിദ് ഇടക്കുളം എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. കോതമംഗലത്തും പാര്‍ട്ടി ഇതേ നടപടി സ്വീകരിച്ചു. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് […]

30 Nov 2020 9:41 PM GMT

വിമതരെ പുറത്താക്കി കോണ്‍ഗ്രസ്; കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ 6 വര്‍ഷം സസ്‌പെന്‍ഷന്‍
X

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കി. കളമശേരിയില്‍ ഒന്നാം വാര്‍ഡില്‍ പരീത് പിള്ള, 11 ാം വാര്‍ഡില്‍ സിന്ധു ഹരീഷ്, 23 ാം വാര്‍ഡില്‍ എകെ നിഷാദ്, 36 ാം വാര്‍ഡില്‍ റിയാസ് പിച്ചിങ്ങ പറമ്പ്, 40 ാം വാര്‍ഡില്‍ അഷ്‌കര്‍ അലി, 41 ാം വാര്‍ഡില്‍ ഖാലിദ് ഇടക്കുളം എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

കോതമംഗലത്തും പാര്‍ട്ടി ഇതേ നടപടി സ്വീകരിച്ചു. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരേയും അവരെ സഹായിക്കുന്നവരുമായ നഗരസഭാ കൗണ്‍സിലര്‍നമാരേയുമാണ് പാര്‍ട്ടി പുറത്താക്കിയത്.

മുന്‍ കൗണ്‍സിലര്‍മാരായ ഷീബ എല്‍ദോസ് മാതിരപ്പിള്ളി, ശാലിനി മുരളി കുത്തുകുഴി, ബൈജു ജേക്കബ് എന്നിവരെ ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്.
നഗരസഭ അഞ്ചാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന ജോസ് നെടുങ്ങോട്ടിനേയും പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Next Story