Top

ഫണ്ട് സമാഹരണത്തിന് സിപിഐഎമ്മില്‍ നിന്ന് പഠിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ആദ്യ പരീക്ഷണം തൃശ്ശൂരില്‍

തൃശ്ശൂര്‍: ജനപ്രതിനിധികളില്‍ നിന്ന് ലെവി പിരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി. സംസ്ഥാനത്ത് ആദ്യമായാണ് കോണ്‍ഗ്രസില്‍ ഈ രീതിയില്‍ സംവിധാനം നടപ്പിലാക്കുന്നത്. എംപിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെ എല്ലാ ജനപ്രതിനിധികളും പാര്‍ട്ടിക്ക് ലെവി നല്‍കണം. ഭാരവാഹികളും ലെവി നല്‍കണം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും മണ്ഡലം കമ്മറ്റികള്‍ക്കാണ് നല്‍കുക. ഈ കമ്മറ്റികള്‍ ലെവി വിഹിതം വാര്‍ഡ്, ബൂത്ത് കമ്മറ്റികള്‍ക്ക് കൈമാറണം. എല്ലാ മണ്ഡലം ബ്ലോക്ക് കമ്മറ്റികളും അടിയന്തരമായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ജില്ലാ കമ്മറ്റി […]

3 Oct 2020 10:52 PM GMT

ഫണ്ട് സമാഹരണത്തിന് സിപിഐഎമ്മില്‍ നിന്ന് പഠിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ആദ്യ പരീക്ഷണം തൃശ്ശൂരില്‍
X

തൃശ്ശൂര്‍: ജനപ്രതിനിധികളില്‍ നിന്ന് ലെവി പിരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി. സംസ്ഥാനത്ത് ആദ്യമായാണ് കോണ്‍ഗ്രസില്‍ ഈ രീതിയില്‍ സംവിധാനം നടപ്പിലാക്കുന്നത്.

എംപിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെ എല്ലാ ജനപ്രതിനിധികളും പാര്‍ട്ടിക്ക് ലെവി നല്‍കണം. ഭാരവാഹികളും ലെവി നല്‍കണം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും മണ്ഡലം കമ്മറ്റികള്‍ക്കാണ് നല്‍കുക. ഈ കമ്മറ്റികള്‍ ലെവി വിഹിതം വാര്‍ഡ്, ബൂത്ത് കമ്മറ്റികള്‍ക്ക് കൈമാറണം. എല്ലാ മണ്ഡലം ബ്ലോക്ക് കമ്മറ്റികളും അടിയന്തരമായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു.

സംഭാവനകള്‍ക്ക് രസീതി നല്‍കണം. ഡിസിസിയില്‍ നിന്ന് എല്ലാ കമ്മറ്റിയിലേക്ക് വിഹിതം നല്‍കാനും ജില്ലാ കമ്മറ്റി ആലോചിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി എല്ലാ മണ്ഡലം, ബ്ലോക്ക് കമ്മറ്റികള്‍ക്കും 1000 രൂപ വീതം അനുവദിക്കുകയും ചെയ്യും.

അക്കൗണ്ടുകള്‍ വര്‍ഷത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് നല്‍കണം. വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ പല തട്ടിലായി നടക്കുന്ന പിരിവ് നിയന്ത്രിക്കാനും തീരുമാനിച്ചു. അനുഭാവികളില്‍ നിന്ന് താഴെത്തട്ടില്‍ സംഭാവന സ്വീകരിച്ച് കമ്മറ്റികള്‍ ഫണ്ട് സമാഹരിക്കണം. ഇതിന്റെ വിഹിതം ഡിസിസിക്ക് നല്‍കേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

ജനപ്രതിനിധികളില്‍ നിന്ന് ഫണ്ട് പിരിക്കുന്നത് സിപിഐഎം ദശകങ്ങള്‍ക്ക് മുന്നേ ആരംഭിച്ചതാണ്. അതാണിപ്പോള്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

Popular Stories

    Next Story