Top

‘ഈ ചെയ്യുന്നത് നാണംകെട്ട പ്രവര്‍ത്തി’;അര്‍ണബിനെ പിന്തുണച്ച ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ്

മുംബൈ: അറസ്റ്റിന് പിന്നാലെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച ബിജെപി നേതാക്കളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രം മാധ്യമ സ്വാതന്ത്യത്തെ കുറിച്ച് വാചാലരാവുന്നത് നാണംകെട്ട പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അര്‍ണബിന്റെ അറസ്റ്റില്‍ ബിജെപി നേതാക്കളുടേയും കേന്ദ്രമന്ത്രിമാരുടേയും പ്രതികരണം കണ്ട് താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് പറഞ്ഞു. ആത്മഹത്യാ പ്രേരണകുറ്റത്തിന് ഇന്ന് രാവിലെയായിരുന്നു അര്‍ണാബ് ഗോസാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ കേന്ദ്രആഭ്യന്ത്രമന്ത്രി അമിത്ഷാ, കേന്ദ്ര മന്ത്രി […]

4 Nov 2020 4:33 AM GMT

‘ഈ ചെയ്യുന്നത് നാണംകെട്ട പ്രവര്‍ത്തി’;അര്‍ണബിനെ പിന്തുണച്ച ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ്
X

മുംബൈ: അറസ്റ്റിന് പിന്നാലെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച ബിജെപി നേതാക്കളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രം മാധ്യമ സ്വാതന്ത്യത്തെ കുറിച്ച് വാചാലരാവുന്നത് നാണംകെട്ട പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അര്‍ണബിന്റെ അറസ്റ്റില്‍ ബിജെപി നേതാക്കളുടേയും കേന്ദ്രമന്ത്രിമാരുടേയും പ്രതികരണം കണ്ട് താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് പറഞ്ഞു.

ആത്മഹത്യാ പ്രേരണകുറ്റത്തിന് ഇന്ന് രാവിലെയായിരുന്നു അര്‍ണാബ് ഗോസാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ കേന്ദ്രആഭ്യന്ത്രമന്ത്രി അമിത്ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അടക്കം നിരവധി പേര്‍ മുംബൈ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി
മാധ്യമസ്വാതന്ത്രത്തിന് മേലുള്ള കടന്നാക്രമണമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയുടെ പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടിയ പ്രശാന്ത് കജോരിയയെ ഒന്നില്‍ കൂടുതല്‍തവണ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

‘മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തുമ്പോള്‍ പോലും ബിജെപി പ്രതികരിക്കാറില്ല. വാരാണസിയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടിയ സുപ്രിയ ശര്‍മയെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തപ്പോഴും ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. ഉത്തര്‍പ്രദേശില്‍ പിപിഇ കിറ്റ് അഴിമതി ചൂണ്ടികാട്ടിയ മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസ് എടുക്കുകയും അഴിമതി നടത്തിയവരെ സംരക്ഷിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായ സെലക്ടീവ് ക്രിട്ടിസിസം നാണക്കേടാണ്.’ കോണ്‍ഗ്രസ് പ്രതികരിച്ചു.

2018 ല്‍ ഇന്റീരിയല്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അമ്മയുടേയും മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അര്‍ണബിന്റെ അറസ്റ്റ്.ഗോസ്വാമിയും മറ്റ് രണ്ടുപേരും അന്‍വയിന് നല്‍കാനുണ്ടായിരുന്ന 5.40 കോടി രൂപ തിരികെ നല്‍കാത്തതാണ് അന്‍വയിന്റേയും അമ്മയുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്ന ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അന്‍വയിയുടെ മകളുടെ പരാതിയില്‍ കേസില്‍ പുനരന്വേഷണത്തിന് മഹാരാഷ്ട്ര ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവിട്ടിരുന്നു.

Next Story