‘എന്തുകൊണ്ട് കേരളത്തില്‍ ബീഫ് നിരോധനമില്ല’; ബിജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഗോവധ നിരോധനം എന്തിനാണ് കര്‍ണാടകയില്‍ മാത്രം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യമൊട്ടാകെ ഗോവധം നിരോധിക്കട്ടെ, ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണം. ലെതര്‍ ഇറക്കുമതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എന്തിനാണ് ഓരോ സംസ്ഥാനത്തും ഓരോ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണം. എന്തുകൊണ്ടാണ് കേരളത്തിലും ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിയമം കൊണ്ടുവരാത്തത്?’, സിദ്ധരാമയ്യ ചോദിച്ചു. […]

ബെംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഗോവധ നിരോധനം എന്തിനാണ് കര്‍ണാടകയില്‍ മാത്രം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യമൊട്ടാകെ ഗോവധം നിരോധിക്കട്ടെ, ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണം. ലെതര്‍ ഇറക്കുമതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
എന്തിനാണ് ഓരോ സംസ്ഥാനത്തും ഓരോ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണം. എന്തുകൊണ്ടാണ് കേരളത്തിലും ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിയമം കൊണ്ടുവരാത്തത്?’, സിദ്ധരാമയ്യ ചോദിച്ചു.
ലെതര്‍ കയറ്റുമതി ചെയ്യുന്നതും നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ലെതര്‍ കയറ്റുമതിയും നിരോധിക്കണം. മൃഗങ്ങളില്‍നിന്നും ഉത്പാദിപ്പിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിക്കണം. അത് ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണം’, അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ലെതര്‍ കയറ്റുമതി നടത്തുന്നവരില്‍ ഭൂരിഭാഗവും ബിജെപിക്കാരാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഫാസിസ്റ്റുകളെന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ നിരോധനമടക്കമുള്ള നീക്കങ്ങള്‍ സാമ്പത്തിക രംഗത്തെ എത്രത്തോളം ബാധിക്കുമെന്നത് മറച്ചുവെച്ച് ജനങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. പശുവിനെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് പ്രായമാകുന്ന പശുക്കള്‍ പിന്നീട് ഭാരമായി തീരുകയാണെന്നത് മനസിലാക്കണമെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമത്തിനായി ബിജെപി മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ശം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്.