‘എന്‍സിപി മുന്നണിയില്‍ തുടരും’; ലീഗ് വെല്‍ഫെയര്‍ ബന്ധം തുടരുന്നതില്‍ കോണ്‍ഗ്രസ് മിണ്ടാത്തത് എന്തെന്ന് എ വിജയരാഘവന്
എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തടുരുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയുമായ എ വിജയരാഘവന്. എന്‍സിപി മുന്നണി വിടുകയാണെന്ന വാര്‍ത്തകള്‍ വിജയരാഘവന് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പരസ്പര വിരുദ്ധമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിക്കുകയാണ്. കോണ്‍ഗ്രസ് വര്‍ഗീയ ബന്ധം തുടരുന്നു. മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് […]

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തടുരുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയുമായ എ വിജയരാഘവന്. എന്‍സിപി മുന്നണി വിടുകയാണെന്ന വാര്‍ത്തകള്‍ വിജയരാഘവന് തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പരസ്പര വിരുദ്ധമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിക്കുകയാണ്. കോണ്‍ഗ്രസ് വര്‍ഗീയ ബന്ധം തുടരുന്നു. മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തുടരില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞിരിക്കുന്നു. ലീഗ് ഈ നിലപാടില്‍ തുടരുമ്പോള്‍ കോണ്‍ഗ്രസിന് പറയാനുള്ളത് എന്താണ്?
എ വിജയരാഘവന്
വര്‍ഗീയ നിലപാടിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ്. മുഖ്യമന്ത്രിയുടേത് ശരിയായ രാഷ്ട്രീയ സമീപനവും നിലപാടുമാണ്. തെറ്റായ പ്രചരണം ജനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം മനസിലാക്കണം. ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ല. ബിജെപിയ്ക്ക് വളരാന്‍ യുഡിഎഫ് അവസരമുണ്ടാക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിയ തെറ്റായ വിമര്‍ശനങ്ങളെ ജനങ്ങള്‍ നിരാകരിച്ചു. കേരളത്തിന്റെ പൊതുവളര്ച്ചയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്നും സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.