ലോക്സഭാ കക്ഷി നേതൃസ്ഥാനത്ത് നിന്നും അധീറിനെ നീക്കിയേക്കും, തരൂരിന് സാധ്യത; കോണ്‍ഗ്രസ് തൃണമൂലുമായി അടുക്കുന്നു
കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കും. മുതിര്‍ന്ന നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് ചൗധരിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 52 അംഗങ്ങള്‍ മാത്രമുള്ള ലോക്സഭയിലെ കോണ്‍ഗ്രസ് നിരയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുമോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. അതേ സമയം എം പിമാരില്‍ ഭൂരിപക്ഷത്തിനും രാഹുല്‍ ലോക്സഭയില്‍ പാര്‍ട്ടിയെ നയിക്കണമെന്ന് അഭിപ്രായമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഹുലിന്റെ കടന്നുവരവ് തള്ളിക്കളയാന്‍ കഴിയില്ല. യുപിയില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ […]
4 July 2021 12:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കും. മുതിര്‍ന്ന നേതാക്കളായ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് ചൗധരിയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 52 അംഗങ്ങള്‍ മാത്രമുള്ള ലോക്സഭയിലെ കോണ്‍ഗ്രസ് നിരയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകുമോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. അതേ സമയം എം പിമാരില്‍ ഭൂരിപക്ഷത്തിനും രാഹുല്‍ ലോക്സഭയില്‍ പാര്‍ട്ടിയെ നയിക്കണമെന്ന് അഭിപ്രായമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാഹുലിന്റെ കടന്നുവരവ് തള്ളിക്കളയാന്‍ കഴിയില്ല.
ലോക്സഭയുടെ വര്‍ഷകാല സമ്മേളം ജൂലൈയില്‍ നടക്കാനിരിക്കെയാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന്റെ ശക്തമായ മുഖം കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിയെ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നത്. ബംഗാളില്‍ മമതയുടേയും തൃണമൂലിന്റേയും കടുത്ത വിമര്‍ശകനായ ചൗധരി ലോക്സഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്ത് ഇരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലുകളാണ് പുതിയ മാറ്റത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
ബി ജെ പിയ്ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ലോക്സഭയിലും പുറത്തും പിന്തുണയ്ക്കാനുള്ള നീക്കത്തിന് ചൗധരിയുടെ സ്ഥാനം തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനിടെ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ ലോക്സഭയില്‍ കടുത്തനിലപാടെടുക്കുമെന്നാണ് സൂചന. ചൗധരിയെ മാറ്റുന്നതോടെ തൃണമൂലിനൊപ്പം ലോക്സഭയില്‍ ഇക്കാര്യങ്ങളിലെല്ലാം ഒന്നിച്ച് നില്ക്കാന് കോണ്‍ഗ്രസിന് കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
‘എന്‍ഡിഎയില്‍ സമ്മര്‍ദം’; ജെഡിയു മുന്‍ എംഎല്‍എ ആര്‍ജെഡിയില്‍
അതേ സമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ 23 മുതിര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടുന്ന ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് ഇപ്പോള്‍ ലോക്സഭയിലെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനീഷ് തിവാരിയെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി ഇതിനകം മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയാണ് പുതിയ പുനരുജ്ജീവന പരീക്ഷണങ്ങളെന്ന വിലയിരുത്തലുമുണ്ട്.