Top

‘അമിത് ഷായെ പുറത്താക്കണം’; ചെങ്കോട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌

അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്‌ കോണ്‍ഗ്രസ്. റിപബ്ലിക്ക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബുധനാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെ കര്‍ഷകരെ ദേസ വിരുദ്ധപ്രവര്‍ത്തകരായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച നടപടി തീര്‍ത്തും അപലപനീയമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. തങ്ങളുടെ കരുത്തുകാട്ടി കര്‍ഷകരെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ […]

27 Jan 2021 11:18 PM GMT

‘അമിത് ഷായെ പുറത്താക്കണം’; ചെങ്കോട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌
X

അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്‌ കോണ്‍ഗ്രസ്. റിപബ്ലിക്ക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബുധനാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെ കര്‍ഷകരെ ദേസ വിരുദ്ധപ്രവര്‍ത്തകരായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച നടപടി തീര്‍ത്തും അപലപനീയമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തങ്ങളുടെ കരുത്തുകാട്ടി കര്‍ഷകരെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ ആരോപണം.

ആദ്യം ആടിക്കുക, പിന്നെ ദ്രോഹിക്കുക ഒടുവില്‍ തകര്‍ക്കുക എന്ന പോളിസിയാണ് കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പിന്നീട് ഓരോവട്ട ചര്‍ച്ചകളും നടത്തി അവരെ തളര്‍ത്തുവാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇപ്പോള്‍ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അതിക്രമങ്ങള്‍ കര്‍ഷകരുടെ തലയില്‍ കെട്ടിവെച്ച് അവര്‍ക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ പരത്തി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.

റണ്‍ദീപ് സിംഗ് സുര്‍ജേവാല

ഇതിനിടെ ചെങ്കോട്ടയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന പ്രതികരണവുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. രാജ്യതലസ്ഥാനത്ത് അതിക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ നടപടിയുണ്ടാകും. ചെങ്കോട്ടയില്‍ വെച്ച് ത്രിവര്‍ണ്ണ പതാകയ്ക്ക് നേരെയുണ്ടായ നിന്ദ ഒരുകാരണവെശാലും ഇന്ത്യ പൊറുക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട പൈതൃക സ്മാരകമായ ചെങ്കോട്ടയ്ക്ക് മുകളില്‍ കൊടിയുയര്‍ത്തിയ ബിജെപി അനുകൂലിയും നടനുമായ ദീപ് സിദ്ദുവിനെതിരെ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെരംഗത്തെത്തിയിരുന്നു. കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതിലും അവിടെ കൊടിയുയര്‍ത്തിയതിലുമുള്ള സിദ്ദുവിന്റെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഉയര്‍ത്തിയത്.

അതേസമയം, അറുപത് ദിവസങ്ങളിലധികമായി കേന്ദ്രത്തിന്റെ കരിനിയമം പിന്‍വലിക്കണം എന്ന ആവശ്യവുമായി കര്‍ഷകര്‍ കൊടുംതണുപ്പത്ത് പ്രതിഷേധം ആരംഭിച്ചിട്ട് ഏകദേശം അറുപതിലധികം ദിനങ്ങള്‍ പിന്നിട്ടുക്കഴിഞ്ഞു. ഈ പ്രക്ഷോഭത്തെ തകര്‍ക്കുന്നതിനായി പൊലീസും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ പരിണത ഫലമാണ് ചെങ്കോട്ടയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍. എന്നാല്‍ തങ്ങള്‍ ആഹ്വാനം ചെയ്ത റാലിയില്‍ സംഭവിച്ച തെറ്റുകളുടെ ധാര്‍മ്മികഉത്തരവാദിത്തം ഏറ്റെടുക്കന്‍ ബാധ്യസ്തരാണെന്നും അതിന്റെ ഭാഗമായി ദേശവ്യാപകമായ ഉപവാസത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

Next Story